Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പിരിയുമ്പോള്‍ പോലും ഐക്യം ഉണ്ടാകണം'; ആദ്യ ഭര്‍ത്താവിനെയും മകനെയും കുറിച്ച് മേതില്‍ ദേവിക

'Even in separation there must be unity'; methil devika about her first husband and son 
rajeev nair
methil devika first husband
methil devika married
methil devika wikipedia
methil devika's first marriage
mukesh

കെ ആര്‍ അനൂപ്

, ശനി, 16 മാര്‍ച്ച് 2024 (13:06 IST)
നര്‍ത്തകിയും നടിയുമായ മേതില്‍ ദേവികയുടെ വ്യക്തിജീവിതം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളെ എല്ലാം നല്ലത് എന്ന നിലയില്‍ നോക്കിക്കാണാനാണ് ദേവിക എപ്പോഴും ശ്രമിക്കാറുള്ളത്. ആദ്യ ഭര്‍ത്താവായ രാജീവ് നായകമായുള്ള വിവാഹബന്ധം വേര്‍പിരിയലും മുകേഷുമായി ഉണ്ടായ രണ്ടാം വിവാഹവും തുടര്‍ന്നുണ്ടായ വേര്‍പിരിയലും മേതില്‍ ദേവികയെ തളര്‍ത്തിയിട്ടില്ല. മനസ്സിനെ ശക്തിയാക്കി മുന്നോട്ടുതന്നെ എന്ന ഉറച്ച തീരുമാനത്തോടെ പോകുകയാണ് മേതില്‍ ദേവിക.
 
2002ലാണ് മേതില്‍ ദേവികയുടെയും രാജീവ് നായരുടെയും വിവാഹം നടന്നത്.
ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട്. 2004 ഇരുവരും വേര്‍പിരിഞ്ഞു. 2013ലായിരുന്നു നടി മുകേഷിനെ വിവാഹം ചെയ്തത്. 2021 വരെ ഈ ബന്ധം തുടര്‍ന്നു. ശേഷം മുകേഷും മേതില്‍ ദേവികയും വേര്‍പിരിഞ്ഞു. ഇപ്പോഴിതാ മകനെ കുറിച്ചും ആദ്യ ഭര്‍ത്താവിനെ കുറിച്ചും പറയുകയാണ് മേതില്‍ ദേവിക.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Puja Unni (@_pujaunni_)

പലപ്പോഴും ആള്‍ക്കാര്‍ വിചാരിക്കുന്നത് എഴുത്തുകാരന്‍ രാജീവ് നായരാണ് തന്റെ മുന്‍ ഭര്‍ത്താവെന്നാണ്. എന്നാല്‍ അദ്ദേഹമല്ലെന്ന് മേതില്‍ ദേവിക പറയുന്നു. അധികം വേറെ പ്രൊഫഷന്‍ ആണെന്നും സോഷ്യല്‍ മീഡിയയിലേ ഇല്ലെന്നും ണ്‍ ദേവിക പറയുന്നു. പിരിയുമ്പോള്‍ പോലും ഐക്യം ഉണ്ടാകണം. കുട്ടിയുടെ കാര്യത്തില്‍ അങ്ങനെയൊന്നും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. ഞാനാണ് അമ്മ. അമ്മയുടെ കൂടെ തന്നെയാണല്ലോ കുറേക്കാലം കുട്ടി. ഇപ്പോള്‍ ദേവാംഗ് ബാംഗ്ലൂരില്‍ പഠിക്കുന്നു. വീക്കെന്റില്‍ അച്ഛനെ കാണും. അതുമൊരു അനുഗ്രഹമാണെന്ന് മേതില്‍ ദേവിക പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്';'ജനനം: 1947, പ്രണയം തുടരുന്നു' സിനിമയെക്കുറിച്ച് നടന്‍ ദീപക് പറമ്പോള്‍