Publish Date: Sat, 17 Jul 2021 (09:42 IST)
Updated Date: Sat, 17 Jul 2021 (10:05 IST)
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ഫാസില്‍ എത്തുന്നത്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത മാലിക്കിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫഹദിന്റെ 25 മുതല്‍ 57 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ മേക്കോവറിനായി ഏറെ പഠനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ പറയുന്നത്. ഫഹദ് തന്റെ പ്രായം വിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ല. ഫഹദ് ഫാസിലിന്റെ ഉപ്പൂപ്പയുടെ (സംവിധായകന്‍ ഫാസിലിന്റെ പിതാവ്) റഫറന്‍സാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടിക്ക് സംവിധായകന്‍ നല്‍കിയത്. പ്രായം ആകും തോറും മെലിയുന്ന പ്രകൃതമാണ് ഫാസിലിന്റെ കുടുംബത്തിലുള്ളവര്‍ക്ക്. അങ്ങനെയാണ് ഫഹദിന്റെ കഥാപാത്രവും പ്രായമായപ്പോള്‍ കൂടുതല്‍ മെലിഞ്ഞ പോലെ ആക്കിയതെന്നും സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞു. സിനിമയില്‍ ഫഹദിന്റെ വിവിധ ഗെറ്റുപ്പകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.