Select Your Language

Notifications

webdunia
webdunia
webdunia
webdunia

നസ്രിയ വന്നില്ലെങ്കില്‍ ജീവിതം എന്താകും? കുറിപ്പുമായി ഫഹദ് ഫാസില്‍

നസ്രിയ വന്നില്ലെങ്കില്‍ ജീവിതം എന്താകും? കുറിപ്പുമായി ഫഹദ് ഫാസില്‍

കെ ആര്‍ അനൂപ്

, വ്യാഴം, 17 ജൂണ്‍ 2021 (08:59 IST)
മലയാളത്തിന്റെ ക്യൂട്ട് താര ദമ്പതിമാരാണ് നസ്രിയയും ഫഹദ് ഫാസിലും. ബാംഗ്ലൂര്‍ ഡെയ്സ് (2014) ഷൂട്ടിംഗിനിടെ ഇരുവരും പ്രണയത്തിലാകുകയും അതേ വര്‍ഷം തന്നെ ഈ പ്രണയജോഡികള്‍ വിവാഹിതരാകുകയും ചെയ്തത്. ആ പ്രണയകാലവും നസ്രിയയെക്കുറിച്ചും തുറന്നു പറയുകയാണ് ഫഹദ് ഫാസില്‍. 
 
'ബാംഗ്ലൂര്‍ ഡെയ്‌സ്' എന്ന സിനിമയുടെ ഏഴാം വാര്‍ഷികവും ഒരുപാട് നല്ല ഓര്‍മകള്‍ സമ്മാനിക്കുന്നു. നസ്രിയയെ പ്രണയികുകന്നതും ഒരുമിച്ചൊരു ജീവിതം ആരംഭിക്കുന്നതുമൊക്കെ. സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു കത്തും ഒപ്പം ഒരു മോതിരവും നല്‍കിയാണ് എന്റെ പ്രണയം നസ്രിയയെ അറിയിച്ചത്. നസ്രിയ യെസ് പറഞ്ഞില്ല നോ എന്നും പറഞ്ഞില്ല.
 
ബാംഗ്ലൂര്‍ ഡെയ്‌സി'ല്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ മറ്റു രണ്ടു സിനിമകളില്‍ കൂടി അഭിനയിക്കുന്നുണ്ടായിരുന്നു. മൂന്ന് സിനിമകളില്‍ ഒരേസമയം അഭിനയിക്കുകയെന്നത് ആത്മഹത്യാപരമാണ്. പക്ഷേ അപ്പോഴെല്ലാം ഞാന്‍ 'ബാംഗ്ലൂര്‍ ഡെയ്‌സ്' ലൊക്കേഷനിലേക്ക് തിരികെ പോകാന്‍ കാത്തിരുന്നു. നസ്രിയ്‌ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു. പക്ഷേ, എനിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിനാല്‍ നസ്രിയക്ക് ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ വേണ്ടെന്നു വെക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അത്തരം ചിന്തകളൊക്കെ എന്നെ അലട്ടിയിരുന്നപ്പോള്‍ നസ്രിയയുടെ മറുപടി ഇതായിരുന്നു-' നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം? ലളിതമായ ഒരൊറ്റ ജീവിതമേ നമുക്കുള്ളു. അത് സ്വന്തം ഇഷ്ടത്തിന് ജീവിക്കുക'. ഞങ്ങള്‍ വിവാഹിതരായിട്ട് ഏഴ് വര്‍ഷമായി.
 
 ഇപ്പോഴും ഞാന്‍ ടി.വിയുടെ റിമോട്ട് ബാത്ത് റൂമില്‍ മറന്നു വയ്ക്കുമ്പോള്‍ 'നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം?' എന്ന ചോദ്യം നസ്രിയ ആവര്‍ത്തിക്കും. കഴിഞ്ഞ ഏഴു വര്‍ഷം എനിക്ക് ഞാന്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ ലഭിച്ചു. ഞങ്ങള്‍ ഒന്നിച്ചു ജോലി ചെയ്യുന്നു, പരസ്പരം പിന്തുണയ്ക്കുന്നു, ഒന്നിച്ചൊരു കുടുംബമായി നില്‍ക്കുന്നു'- ഫഹദ് ഫാസില്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു അഡാര്‍ ലവ് തരംഗം തീരുന്നില്ല, പുതിയ നേട്ടങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ ഒമര്‍ ലുലു