Webdunia - Bharat's app for daily news and videos

Install App

പുഷ്പയിലൂടെ തെലുങ്ക് ദേശത്തെ ഞെട്ടിച്ച ഫഹദ് ഇനി ബോളിവുഡിലേക്ക്, ഇംതിയാസ് അലി ചിത്രത്തിൽ നായകൻ!

അഭിറാം മനോഹർ
ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (12:08 IST)
Imtiaz ali, Fahad Fazil
ബോളിവുഡ് സിനിമകള്‍ പിന്തുടരുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഇംതിയാസ് അലി. ജബ് വി മെറ്റ് എന്ന സിനിമയില്‍ തുടങ്ങി ഹിന്ദി സിനിമയിലെ നിരവധി ക്ലാസിക് ചിത്രങ്ങള്‍ നല്‍കിയ സംവിധായകന്‍ മലയാളത്തിന്റെ ഫഹദ് ഫാസിലിനെ നായകനാക്കി ബോളിവുഡ് സിനിമ ഒരുക്കാന്‍ തയ്യാറാകുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
 ഇതിനകം തന്നെ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഫഹദ് ഫാസില്‍ സാന്നിധ്യം അറിയിച്ചിരുന്നു. ഇംതിയാസ് അലി സിനിമയിലൂടെ ബോളിവുഡിലും പ്രേക്ഷകരുടെ മനസില്‍ ഇടം പിടിക്കാനാണ് ഫഹദ് ഫാസിലിന്റെ ശ്രമം. നിരൂപക പ്രശംസയ്‌ക്കൊപ്പം പ്രേക്ഷകര്‍ക്കും സ്വീകാര്യനായ സിനിമകള്‍ ഒരുക്കുന്നതില്‍ ഏറെ മിടുക്കുള്ള ഇംതിയാസ് അലി ഫഹദിനെ ബോളിവുഡില്‍ അവതരിപ്പിക്കുമ്പോള്‍ സിനിമ അഭിനയപ്രാധാന്യമുള്ളതാകുമെന്ന് ഉറപ്പാണ്.
 
ബോളിവുഡ് സിനിമാ മാധ്യമായ പിങ്ക് വില്ലയാണ് വാര്‍ത്ത പുറത്തുവിട്ടത്. റോക്ക്സ്റ്റാര്‍,ഹൈവേ, ചംകീല, തമാശ തുടങ്ങിയ സിനിമകളുടെ സംവിധായകനായ ഇംതിയാസ് അലി ഒരുക്കുന്ന പുതിയ സിനിമ ഒരു പ്രണയ ചിത്രമാകുമെന്നാണ് സൂചന. സിനിമയിലെ നായിക കഥാപാത്രം ആരാകുമെന്ന് ഇതുവരെയും സൂചനകള്‍ ലഭിച്ചിട്ടില്ല. 2025ലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. 2025ല്‍ തന്നെ സിനിമയുടെ റിലീസും ഉണ്ടാകും. ഇംതിയാസ് അലിയുടെ പത്താമത്തെ സംവിധായക സംരഭമാകും സിനിമ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments