നടന്‍ വി.പി.രാമചന്ദ്രന്‍ അന്തരിച്ചു

സംസ്‌കാരം നാളെ (സെപ്റ്റംബര്‍ 5) രാവിലെ ഒന്‍പത് മണിക്ക്

രേണുക വേണു
ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (10:55 IST)
VP Ramachandran passes away

പ്രമുഖ സിനിമ, സീരിയല്‍ നടന്‍ വി.പി.രാമചന്ദ്രന്‍ അന്തരിച്ചു. റിട്ടയേര്‍ഡ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്ന രാമചന്ദ്രന്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവാണ്. 81 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. 
 
സംസ്‌കാരം നാളെ (സെപ്റ്റംബര്‍ 5) രാവിലെ ഒന്‍പത് മണിക്ക്. 1987 മുതല്‍ 2016 വരെ സിനിമയില്‍ സജീവമായിരുന്നു. 19 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ ശബ്ദം നല്‍കി. നാടക നടന്‍, സംവിധായകന്‍ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. കിളിപ്പാട്ട്, അപ്പു, അയ്യര്‍ ദ് ഗ്രേറ്റ്, പൊലീസ് ഓഫസര്‍, കഥാനായിക, ഷെവിലിയര്‍, സദയം, യുവതുര്‍ക്കി, ദി റിപ്പോര്‍ട്ടര്‍, കണ്ടെത്തല്‍, അതിജീവനം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ലോക പ്രശസ്ത നര്‍ത്തകന്‍ പത്മഭൂഷന്‍ വി.പി.ധനഞ്ജയന്റെ സഹോദരനാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരെഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായി മതേതര നിലപാടുള്ളവരെ വെല്ലുവിളിച്ചു : പി വി അൻവർ

ഇന്ത്യ സുപ്രധാന പങ്കാളി, ട്രംപിന്റെ തീരുവകള്‍ പിന്‍വലിക്കണമെന്ന് യുഎസില്‍ പ്രമേയം

തിരുവനന്തപുരത്തെ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും - വി വി രാജേഷ്

എൽ.ഡി.എഫ് സ്വതന്ത സ്ഥാനാർത്ഥിക്ക് സ്വന്തം വോട്ട് മാത്രം

2010ലെ പരാജയമായിരുന്നു കടുത്ത പരാജയം, അന്ന് തിരികെ വന്നിട്ടുണ്ട്, ഇത്തവണയും തിരിച്ചുവരും : എം സ്വരാജ്

അടുത്ത ലേഖനം
Show comments