Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂജ്യത്തില്‍ നിന്നാണ് അവന്‍ തുടങ്ങിയത്, കുറേ പഠിക്കാനുണ്ട്; ഫഹദ് ഫാസിലിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍

ഫഹദുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ

Fahadh Faasil Kunchako Boban friendship
, ബുധന്‍, 3 ഓഗസ്റ്റ് 2022 (10:04 IST)
ഒരേ സ്‌കൂളില്‍ നിന്ന് വന്നവരാണ് താനും ഫഹദ് ഫാസിലുമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ഫഹദുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ. 'ഫാസില്‍ എന്ന സ്‌കൂളില്‍ നിന്നാണ് ഞങ്ങള്‍ രണ്ട് പേരും തുടങ്ങിയത്. ഫഹദ് പൂജ്യത്തില്‍ നിന്ന് തുടങ്ങിയ നടനാണ്. പിന്നീട് നൂറിലേക്ക് എത്തി. അത് അഭിനന്ദിക്കേണ്ട കാര്യമാണ്. ഫഹദിന്റെ വളര്‍ച്ച നമുക്കൊക്കെ എനര്‍ജി നല്‍കുന്ന കാര്യമാണ്. പരാജയങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നവരില്‍ നിന്ന് കുറേ പഠിക്കാനുണ്ട്. അത് പോലെ തന്നെയാണ് ജയസൂര്യയും. ജയസൂര്യ എവിടെ നിന്നാണ് കരിയര്‍ തുടങ്ങിയതെന്ന് നമുക്ക് അറിയാം,' കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാര്‍ട്ടി മൂഡില്‍ മീനാക്ഷി ദിലീപ്, കൂട്ടുകാരികള്‍ക്കൊപ്പം താരം