Webdunia - Bharat's app for daily news and videos

Install App

'നിങ്ങള്‍ക്ക് സ്വന്തം രാജ്യത്തോട് സ്‌നേഹമില്ലേ'; അക്ഷയ് കുമാറിനെതിരെ വിമര്‍ശനം, കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കാന്‍ താരം

തന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെട്ടതില്‍ താരം വലിയ ദുഃഖം രേഖപ്പെടുത്തി

Webdunia
ശനി, 25 ഫെബ്രുവരി 2023 (09:37 IST)
രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കാന്‍ നടന്‍ അക്ഷയ് കുമാര്‍. കനേഡിയന്‍ പൗരത്വം സ്വീകരിച്ചതിന്റെ പേരില്‍ താരത്തിന്റെ ആരാധകര്‍ അടക്കം നേരത്തെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കാന്‍ താരം തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കനേഡിയന്‍ പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്ന് അക്ഷയ് കുമാര്‍ തന്നെ വെളിപ്പെടുത്തി. പാസ്‌പോര്‍ട്ട് മാറ്റാന്‍ അപേക്ഷിച്ചിട്ടുണ്ടെന്നും ബാക്കി കാര്യങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
 
ഒരു സമയത്ത് സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് മറ്റ് ബിസിനസുകള്‍ക്ക് വേണ്ടി കാനഡയിലേക്ക് പോകാന്‍ താന്‍ തീരുമാനിച്ചതെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ' എന്റെ സിനിമകള്‍ വര്‍ക്ക് ചെയ്യുന്നില്ല, എന്തെങ്കിലുമൊന്ന് വര്‍ക്ക് ചെയ്യണമല്ലോ എന്ന് ഞാന്‍ കരുതി. പലരും വിദേശത്ത് ജോലി തേടി പോകുന്നുണ്ട്. അങ്ങനെ ജോലിക്കായി കാനഡയില്‍ പോകാന്‍ തീരുമാനിച്ചു. എന്റെ സുഹൃത്ത് കാനഡയിലാണ്. അങ്ങനെ ഞാന്‍ കാനഡയിലേക്ക് പോകുകയായിരുന്നു,' അക്ഷയ് കുമാര്‍ പറഞ്ഞു. 
 
തന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെട്ടതില്‍ താരം വലിയ ദുഃഖം രേഖപ്പെടുത്തി. ' ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാന്‍ സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണ്. തിരികെ നല്‍കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ആളുകള്‍ ഒന്നും അറിയാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ വിഷമം തോന്നും,' അക്ഷയ് കുമാര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments