Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കണ്ടിരിക്കേണ്ട ഇന്ത്യന്‍ സിനിമകളില്‍ ഒന്ന്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകന്‍ രാജമൗലി

'കണ്ടിരിക്കേണ്ട ഇന്ത്യന്‍ സിനിമകളില്‍ ഒന്ന്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകന്‍ രാജമൗലി

കെ ആര്‍ അനൂപ്

, ശനി, 25 ഫെബ്രുവരി 2023 (09:09 IST)
ധനുഷിന്റെ കരിയറിലെ മികച്ച സിനിമകളുടെ ലിസ്റ്റ് എടുക്കുകയാണെങ്കില്‍ അതില്‍ മുന്‍നിരയില്‍ ഉണ്ടാകും 'ആടുകളം'.കോളിവുഡിലെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളില്‍ ഒന്നായി മാറിയ വെട്രിമാരന്‍ ചിത്രം ദേശീയ അവാര്‍ഡുകളും നേടിയിരുന്നു. 'ആടുകളം' നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഇന്ത്യന്‍ സിനിമകളിലൊന്നാണെന്ന് സംവിധായകന്‍ രാജമൗലി ഒരു അമേരിക്കന്‍ ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
 
'ആര്‍ആര്‍ആര്‍' സിനിമയുടെ ഓസ്‌കാര്‍ കാമ്പെയ്ന്‍ തിരക്കിലാണ് സംവിധായകന്‍. എല്ലാ പ്രേക്ഷകര്‍ക്കും കാണാനാകുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് ചോദിച്ചപ്പോഴായിരുന്നു 'ആടുകളം' മികച്ച തമിഴ് സിനിമകളിലൊന്നാണെന്ന് രാജമൗലി പറഞ്ഞത്.
 
 
'ആടുകളം' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ രാജമൗലിക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തഗ്സ്' കണ്ടില്ലേ ? സ്‌നീക് പീക് വീഡിയോ പുറത്തിറക്കി നിര്‍മ്മാതാക്കള്‍