Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലഹരി ഉപയോഗം, ഇൻഡസ്ട്രിയെ പുകമറയിൽ നിർത്തരുത്' നിർമാതാക്കൾ തെളിവ് നൽകണമെന്ന് ഫെഫ്ക

'ലഹരി ഉപയോഗം, ഇൻഡസ്ട്രിയെ പുകമറയിൽ നിർത്തരുത്' നിർമാതാക്കൾ തെളിവ് നൽകണമെന്ന് ഫെഫ്ക

അഭിറാം മനോഹർ

, ഞായര്‍, 1 ഡിസം‌ബര്‍ 2019 (15:13 IST)
മലയാള സിനിമയിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന നിർമാതക്കളുടെ പ്രസ്ഥാവനയിൽ നിർമാതാക്കൾ തെളിവുകൾ നൽകാൻ തയ്യാറാകണമെന്ന് ഫെഫ്ക.  വിഷയത്തിൽ ഇൻഡസ്ട്രിയെ മുഴുവൻ പുകമറയിൽ നിർത്തുന്നത് ശരിയല്ലെന്നും കയ്യിലുള്ള വിവരങ്ങൾ നൽകിയാൽ വേണ്ടത് ചെയ്യുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
 
ഇക്കാര്യത്തിൽ മന്ത്രി ഏ കെ ബാലന്റെ പ്രതികരണം ഉചിതമാണെന്നും സർക്കാർ കാടടച്ച് വെടിവെക്കുന്നതില്ല എന്നത് സർക്കാറിന്റെ പക്വതയാണ് കാണിക്കുന്നതെന്നും ഇതിനെ ഇൻഡസ്ട്രിയെ എത്ര അനുഭാവപൂർണമായാണ്  സർക്കാർ പരിഗണിക്കുന്നത് എന്നതിന്റെ തെളിവായിട്ടാണ് ഞങ്ങൾ കാണുന്നതെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
 
മലയാള സിനിമയിലെ ചില പുതുതലമുറ താരങ്ങൾ സിനിമാസെറ്റിൽ ലഹരി ഉപയോഗിക്കുന്നതായി നേരത്തെ നിർമാതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. സിനിമാ ലൊക്കേഷനുകളിൽ പോലീസ് തിരച്ചിൽ നടത്തണമെന്ന ആവശ്യത്തെ പലരും അനുകൂലിച്ചും വിയോജിച്ചും കൊണ്ട് രംഗത്തെത്തിയിരുന്നു.പരാതിയും തെളിവും നൽകിയാൽ നടപടി സ്വീകരിക്കാമെന്നാണ് മന്ത്രി ഏ കെ ബാലൻ ഈ വിഷയത്തിൽ പ്രതികരിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാധുരിയുടെ പ്രതികാരം; പ്രതി പൂവന്‍കോഴിയുടെ ട്രെയിലറെത്തി