Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവതാർ 2 കേരളത്തിൽ പ്രദർശിപ്പിക്കില്ല, വിലക്കുമായി ഫിയോക്ക്

അവതാർ 2 കേരളത്തിൽ പ്രദർശിപ്പിക്കില്ല, വിലക്കുമായി ഫിയോക്ക്
, ചൊവ്വ, 29 നവം‌ബര്‍ 2022 (16:58 IST)
ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ അവതാർ 2 കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. വിതരണക്കാർ കൂടുതൽ തുക ചോദിക്കുന്നതും മിനിമം 3 ആഴ്ച സിനിമ പ്രദർശിപ്പിക്കണമെന്ന ഉടമ്പടി അംഗീകരിക്കാൻ സാധിക്കാത്തതുമാണ് തീരുമാനത്തിന് പിന്നിൽ.
 
അന്യഭാഷ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് 50:50 മാനദണ്ഡം നിലവിലുണ്ട്. അത് ലംഘിക്കുന്ന സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക് പറയുന്നു. ഡിസംബർ 16നാണ് അവതാർ ദി വേ ഓഫ് വാട്ടർ റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷിന് പുറമെ ഹിന്ദി,തെലുങ്ക്,തമിഴ്,കന്നട ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടന്‍ വിജീഷിന് ഇനി 'നല്ല സമയം', പുതിയ സിനിമ ചര്‍ച്ചകളില്‍ നടന്‍