രണ്ടു ദിവസം മുമ്പായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച നടനുള്ള മത്സരത്തിൽ ജയസൂര്യയ്‌ക്കൊപ്പം ഫഹദും ബിജു മേനോനും അവസാന റൗണ്ടിൽ എത്തിയിരുന്നു. ഒരു ഘട്ടത്തിൽ ബിജു മേനോൻ ഇത്തവണത്തെ മികച്ച നടനുള്ള അവാർഡ് കിട്ടിയേക്കും എന്നവരെ കേട്ടിരുന്നു. കരുത്തുള്ള കഥാപാത്രങ്ങളെയാണ് ഫഹദും ബിജു മേനോനും എത്തിയതെങ്കിൽ തികച്ചും വ്യത്യസ്തമായ മുഴുക്കുടിയനായ മുരളിയിലെ പ്രകടനം ജയസൂര്യയെ ഇരുവർക്കും മുന്നിലെത്തിച്ചു. മാലിക്, ട്രാൻസ്, തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനമാണ് ഫഹദിനെ രണ്ടാം റൗണ്ടിൽ എത്തിച്ചത്.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ബിജുമേനോനും രണ്ടാം റൗണ്ടിൽ എത്തി. വെള്ളം, സണ്ണി, സൂഫിയും സുജാതയും തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തമായ വേഷങ്ങൾ ജയസൂര്യയെ മുന്നിലെത്തിച്ചു.
മഞ്ജു വാര്യർ, നിമിഷ ഉൾപ്പെടെ ആറു പേരുമായി മത്സരിച്ചാണ് അന്ന ബെൻ മികച്ച നടിയ്ക്കുളള പുരസ്‌കാരം നേടിയത്.