എസ്‌ഐയായി വിനീത്,ചിരിപ്പിക്കാന്‍ കുറുക്കന്‍ ഇന്ന് എത്തും

കെ ആര്‍ അനൂപ്
വ്യാഴം, 27 ജൂലൈ 2023 (10:25 IST)
വിനീത് ശ്രീനിവാസനും ശ്രീനിവാസനും സ്‌ക്രീന്‍ സ്‌പേസ് പങ്കിടുമ്പോള്‍ സിനിമ പ്രേമികള്‍ക്ക് പ്രതീക്ഷിക്കാന്‍ ചിലതുണ്ട്.കുറുക്കന്‍ ആ പ്രതീക്ഷ തെറ്റിക്കില്ലെന്ന് ഉറപ്പ് നിര്‍മ്മാതാക്കള്‍ നല്‍കുന്നു. പുറത്തുവന്ന ട്രെയിലര്‍ അതിനുള്ള സൂചനയും നല്‍കിയിരുന്നു. കോടതിയില്‍ സ്ഥിരമായി കള്ള സാക്ഷി പറയാന്‍ എത്തുന്ന കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്.എസ്‌ഐയായി വിനീത് കൂടി എത്തുന്നതോടെ കാഴ്ചക്കാരുടെ മുഖത്ത് ചിരി പടരും. ചിത്രം ഇന്നുമുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കും.
 
നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 
അന്‍സിബ ഹസ്സന്‍, സുധീര്‍ കരമന, മാളവിക മേനോന്‍, ബാലാജി ശര്‍മ, ശ്രീകാന്ത് മുരളി, ദിലീപ് മേനോന്‍, അസീസ് നെടുമങ്ങാട്, ജോജി ജോണ്‍, അശ്വത് ലാല്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, ഗൗരി നന്ദ, അഞ്ജലി സത്യനാഥ്, ശ്രുതി ജയന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് മനോജ് റാം സിംഗ് ആണ്. ജിബു ജേക്കബ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.രഞ്ജന്‍ ഏബ്രഹാം- എഡിറ്റിങ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജയാണ് സംഗീതം ഒരുക്കുന്നത്.വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

അടുത്ത ലേഖനം
Show comments