Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീനിവാസന്റെ തിരിച്ചുവരവ്, ഫസ്റ്റ് ലുക്ക് എത്തി,ഇതിലാരായിരിക്കും 'കുറുക്കന്‍'?

വിനീത് ശ്രീനിവാസന്‍ അജു വര്‍ഗീസ് ശ്രീനിവാസന്‍ ഷൈന്‍ ടോം ചാക്കോ പുതിയ മലയാള സിനിമ

കെ ആര്‍ അനൂപ്

, ശനി, 1 ഏപ്രില്‍ 2023 (11:17 IST)
ഒരു ഇടവേളയ്ക്കു ശേഷം ശ്രീനിവാസന്‍ സിനിമ ലോകത്തേക്ക് തിരിച്ചെത്തുകയാണ്. അസുഖകാലം കഴിഞ്ഞ് അദ്ദേഹം ആദ്യമായി അഭിനയിച്ച 'കുറുക്കന്‍'പോസ്റ്റര്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസനെയും ഷൈന്‍ ടോം ചാക്കോയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററില്‍ ശ്രീനിവാസനെയും മൂന്ന് വ്യത്യസ്ത ഭാവങ്ങളില്‍ കാണാം.ഇതിലാരായിരിക്കും കുറുക്കന്‍ എന്നെ ചോദിച്ചുകൊണ്ടാണ് ഫസ്റ്റ് ലുക്ക് പുറത്തുവന്നത്.
 
ഇത് മൂന്നാം തവണയാണ് അച്ഛനും മകനും സിനിമയില്‍ ഒന്നിക്കുന്നത്.
'മകന്റെ അച്ഛന്‍', 'അരവിന്ദന്റെ അതിഥികള്‍' എന്നീ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. 'കീടം' എന്ന ത്രില്ലര്‍ ചിത്രത്തിലാണ് ശ്രീനിവാസന്‍ അവസാനമായി അഭിനയിച്ചത്.  
 
ഷൈന്‍ ടോം ചാക്കോയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണ് കുറുക്കന്‍.നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന 'കുറുക്കന്‍' അണിയറയില്‍ ഒരുങ്ങുകയാണ്.ശ്രീനിവാസന്‍, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാരിയില്‍ മൊഞ്ച് കൂട്ടി ഹന്‍സിക മോട്വാനി,പുതിയ ഫോട്ടോഷൂട്ട്