ധനുഷിനെയും രജിനിയെയും മനസിൽ കണ്ടെഴുതിയത്, ഡീ ഏജിംഗ് ഇല്ലെങ്കിൽ ഗോട്ട് ഉണ്ടാകുമായിരുന്നില്ല: വെങ്കട്ട് പ്രഭു

അഭിറാം മനോഹർ
ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (19:18 IST)
തെന്നിന്ത്യന്‍ സിനിമയില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് തമിഴ് നടനായ വിജയ്. ഓരോ വിജയ് സിനിമയേയും ആഘോഷം പോലെയാണ് കേരളത്തിലെ സിനിമാപ്രേക്ഷകരും സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായി വിജയ് പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ സിനിമ ഗോട്ട് ഈ ആഴ്ച തിയേറ്ററുകളില്‍ എത്തുകയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ സിനിമയില്‍ അച്ഛനും മകനുമായാണ് വിജയ് എത്തുന്നത്. ഡീ ഏജിംഗ് എന്ന സാങ്കേതിക വിദ്യയിലൂടെയാണ് വെങ്കട് പ്രഭു ഇത് സാധിച്ചെടുത്തത്.
 
 സിനിമയുടെ ആദ്യ ആലോചനയില്‍ ഈ 2 കഥാപാത്രങ്ങളായി മനസിലുണ്ടായിരുന്നത് മറ്റ് താരങ്ങളായിരുന്നുവെന്ന് വെങ്കട് പ്രഭു പറയുന്നു. സിനിമ എഴുതുന്ന സമയത്ത് ഡീ ഏജിംഗ് ടെക്‌നോളജിയെ പറ്റി എനിക്ക് അറിയില്ലായിരുന്നു. അച്ഛനായി രജനീ സാറും മകനായി ധനുഷുമാണ് മനസിലുണ്ടായിരുന്നത്. ഡീ ഏജിംഗ് ടെക്‌നോളജിയെ പറ്റി കൂടുതല്‍ മനസിലാക്കിയപ്പോഴാണ് വിജയ് സാറിനെ പോലൊരാള്‍ ആ രണ്ട് കഥാപാത്രങ്ങളും ചെയ്താല്‍ എങ്ങനെയുണ്ടാകുമെന്ന് ആലോചിച്ചത്. ഗലാറ്റ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ വെങ്കട് പ്രഭു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

ഒരു തുള്ളി പാല്‍ പോലും സംഭരിക്കാതെ 68 ലക്ഷം കിലോ നെയ്യ്: തിരുപ്പതി ലഡ്ഡു തട്ടിപ്പില്‍ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി സിബിഐ

മ്യൂസിയത്തില്‍ രാവിലെ നടക്കാനിറങ്ങിയ അഞ്ച് പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

അടുത്ത ലേഖനം
Show comments