Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

GOAT advance booking: അണ്ണന്‍ വന്നാല്‍ ഏത് ഉലകനായകനും വീഴും ! ബോക്‌സ്ഓഫീസ് 'ഗോട്ട്' ആരെന്ന് ഇനി തര്‍ക്കം വേണ്ട

ബുക്കിങ് ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ ആരാധകരുടെ തിരക്ക് കാരണം ബുക്ക് മൈ ഷോ പണി മുടക്കി

GOAT advance booking

രേണുക വേണു

, ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (13:09 IST)
GOAT Box Office Collection: ദളപതി വിജയ് നായകനാകുന്ന 'ഗോട്ട്' (GOAT) സെപ്റ്റംബര്‍ അഞ്ചിനു തിയറ്ററുകളിലെത്തുകയാണ്. വിജയ് ആരാധകരെല്ലാം വലിയ ആവേശത്തിലാണ് ഗോട്ടിനെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്നത്. അഡ്വാന്‍സ് ബുക്കിങ്ങില്‍ ഇതിനോടകം കോടികള്‍ സ്വന്തമാക്കാന്‍ ചിത്രത്തിനു സാധിച്ചു. റിലീസിനു മൂന്ന് ദിവസം മുന്‍പ് തന്നെ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു. 
 
ബുക്കിങ് ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ ആരാധകരുടെ തിരക്ക് കാരണം ബുക്ക് മൈ ഷോ പണി മുടക്കി. ആദ്യദിനം 3.68 ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയതെന്നാണ് കണക്കുകള്‍. ബ്ലോക്ക്ഡ് സീറ്റുകള്‍ കൂട്ടാതെ 7.94 കോടിയാണ് ആദ്യദിനം ഗോട്ട് സ്വന്തമാക്കിയത്. ബ്ലോക്ക്ഡ് സീറ്റുകള്‍ കൂടി ചേര്‍ക്കുകയാണെങ്കില്‍ അത് 10.52 കോടിയാകും. രണ്ടാം ദിനമായ ഇന്ന് ഉച്ചവരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ഗോട്ട് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. 
 
ഈ വര്‍ഷം അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ഏറ്റവും കൂടുതല്‍ പണം വാരിക്കൂട്ടിയ തമിഴ് സിനിമയെന്ന നേട്ടമാണ് ഗോട്ട് സ്വന്തമാക്കിയിരിക്കുന്നത്. കമല്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍ 2 ആയിരുന്നു 11.20 കോടി നേടി മുന്നിലുണ്ടായിരുന്നത്. റിലീസിനു ഇനിയും ഒന്നര ദിവസം ശേഷിക്കെ ഇന്ത്യന്‍ 2 വിന്റെ റെക്കോര്‍ഡ് വിജയ് ചിത്രം മറികടന്നിരിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളത്തിൽ മാത്രമെന്നോ? , തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതറിയാം: രാധിക ശരത്കുമാർ