'ഗാന്ധി-ഗോഡ്സെ ഏക് യുദ്ധ്' മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 9 വര്‍ഷത്തെ ഇടവേളക്ക് ശേഷം സംവിധായകന്‍ രാജ്കുമാര്‍ സന്തോഷിയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന സിനിമ കൂടിയാണിത്.
മഹാത്മാഗാന്ധിയുടെയും നാഥുറാം ഗോഡ്സെയുടെയും ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമ എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത.
ദീപക് അന്താനിയാണ് മഹാത്മാഗാന്ധിയുടെ വേഷത്തില്‍ എത്തുന്നത്.നാഥുറാം ഗോഡ്സെയായി ചിന്മയ് മണ്ഡ്‌ലേക്കര്‍ വേഷമിടുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ളവരുടെ കഥാപാത്രങ്ങള്‍ സിനിമയിലുണ്ട്. എ ആര്‍ റഹ്‌മാന്‍ ആണ് സംഗീതസംവിധാനം. 2023 ജനുവരി 26ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
അസ്ഗര്‍ വജാഹത്തും രാജ്കുമാര്‍ സന്തോഷിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.സന്തോഷി പ്രൊഡക്ഷന്‍സ് എല്‍എല്‍പി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.