Nivin Pauly: പ്രഖ്യാപിച്ച ഏഴിൽ അഞ്ച് സിനിമയും ഉപേക്ഷിച്ചു; നിവിൻ പോളിക്ക് സംഭവിക്കുന്നതെന്ത്?

നിഹാരിക കെ.എസ്
വ്യാഴം, 20 നവം‌ബര്‍ 2025 (13:25 IST)
മലയാള സിനിമയിലെ യുവനിരയിലെ പ്രധാനിയാണ് നിവിൻ പോളി. അടുത്ത സൂപ്പർസ്റ്റാർ എന്ന് വരെ പ്രഖ്യാപിച്ചിരുന്നു. പ്രേമത്തിന് ശേഷം കരിയറിൽ വലിയ ഹിറ്റുകൾ സമ്മാനിക്കാൻ നിവിന് കഴിയുമെന്ന് പലരും കരുതി. എന്നാൽ, മൂത്തോന് ശേഷമിറങ്ങിയ സിനിമകളെല്ലാം പരാജയമായിരുന്നു. തുടർച്ചയായി നാല് സിനിമകൾ നൂറ് ദിവസം പിന്നിട്ട നായകൻ ഇന്ന് ഹിറ്റ് കണ്ടെത്താൻ കഷ്ടപ്പെടുകയാണ്. 
 
കോവിഡിന് ശേഷം നിവിൻ പോളിയുടേതായി തിയേറ്ററിലെത്തിയ സിനിമകളൊന്നും വിജയം കണ്ടിട്ടില്ല. എത്ര പരാജയം ഏറ്റുവാങ്ങിയാലും ഒരുനാൾ നിവിൻ പോളി തിരിച്ചുവരുമെന്ന് തന്നെയാണ് പ്രേക്ഷകർ ഇപ്പോഴും കരുതുന്നത്. നിവിൻ പോളിയോടുള്ള ആരാധകരുടെ സ്‌നേഹത്തിന് ഇപ്പോഴും ഒരു കുറവും സംഭവിച്ചിട്ടില്ല
 
നിവിൻ പോളിയുടേതായി നിരവധി സിനിമകൾ ഇപ്പോൾ അണിറയിലുണ്ട്. എന്നാൽ സമീപകാലത്തായി പ്രഖ്യാപിക്കെപ്പട്ട പല നിവിൻ പോളി സിനിമകളും ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. നിവിൻ പോളിയുടേതായി പ്രഖ്യാപിച്ച ഏഴ് സിനിമകളിൽ അഞ്ച് സിനിമകളും ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇവയുടെ പോസ്റ്ററുകളും നിവിൻ പോളി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
 
ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല, താരം, ബിസ്മി സ്‌പെഷ്യൽ, ഡോൾബി ദിനേശൻ, ശേഖരവർമ രാജാവ് എന്നീ സിനിമകളുടെ പോസ്റ്ററുകളാണ് നിവിൻ പോളി പിൻവലിച്ചത്. ഇതോടെ എന്താണ് സംഭവിക്കുന്നതെന്ന ആശങ്കയിലാണ് ആരാധകർ. വളരെ നേരത്തെ പ്രഖ്യാപിക്കുകയും, ഷൂട്ടിങ് ആരംഭിക്കാതിരിക്കുകയും ചെയ്യുന്ന സിനിമകളാണ് ഇതെല്ലാം.
 
അതേസമയം, കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരാതെ തന്റെ സേഫ് സോണിലുള്ള സിനിമകൾ ചെയ്ത് തിരികെ വരാനാണ് ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. നിവിൻ പോളിയുടേതായി ഒരുങ്ങുന്ന സിനിമകളിലൊന്ന് സർവ്വം മായ ആണ്. പിന്നാലെ ഗിരീഷ് എഡി ഒരുക്കുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റും ഒരുങ്ങുന്നുണ്ട്. നയൻതാര കേന്ദ്രകഥാപാത്രമാകുന്ന ഡിയർ സ്റ്റുഡൻസും ഈ ലിസ്റ്റിൽ ഉണ്ട്. പോസ്റ്റീവ് റിപ്പോർട്ട് ലഭിക്കുന്ന ഒരൊറ്റ സിനിമയ്ക്കായ് നിവിൻ പോളിയെ പോലെ തന്നെ ആരാധകരും കാത്തിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയെ ഒരിക്കലും വിശ്വസിക്കാനാവില്ല, ഏത് നിമിഷവും പൂർണമായ യുദ്ധമുണ്ടാകാം, രാജ്യം ജാഗ്രതയിലാണെന്ന് പാക് പ്രതിരോധ മന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി നാളെ മൂന്ന് മണിവരെ മാത്രം

മംദാനി ആവശ്യപ്പെട്ടു, താന്‍ സമ്മതം മൂളിയെന്ന് ട്രംപ്, വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

അടുത്ത ലേഖനം
Show comments