Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് ഞെട്ടിക്കും, പ്രഭാസിനൊപ്പം കമൽ ഹാസനും ബച്ചനും ദുൽഖറും തുടങ്ങി രാജമൗലി വരെ, അമ്പമ്പോ ഇങ്ങനെയുണ്ടോ കാസ്റ്റിംഗ്!

Prabhas Kalki,Telugu movie,Multistarrer

അഭിറാം മനോഹർ

, തിങ്കള്‍, 22 ജനുവരി 2024 (16:09 IST)
പ്രഭാസിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രമാണ് കല്‍ക്കി 2898 എ ഡി. ഭാവിയില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറായാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. തെലുങ്കിലെ കഴിവ് തെളിയിച്ച യുവ സംവിധായകന്‍ നാഗ് അശ്വിന്റെ സ്വപ്നചിത്രമായി ഒരുങ്ങുന്ന ചിത്രത്തിലെ കാസ്റ്റിംഗ് എല്ലാവരെയും തന്നെ ഞെട്ടിക്കുന്നതാണ്. പ്രഭാസിനൊപ്പം അമിതാബ് ബച്ചന്‍,കമല്‍ ഹാസന്‍,ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി രാജമൗലി വരെയെത്തുന്ന വമ്പന്‍ താരനിരയാണുള്ളത്.
 
ചിത്രത്തില്‍ ദീപിക പദുക്കോണാണ് പ്രഭാസിന്റെ നായികയായി എത്തുന്നത്. വില്ലന്‍ കഥാപാത്രമാണ് കമല്‍ ഹാസന്‍ സിനിമയില്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കൂടാതെ ദിഷ പട്ടാണി,ദുല്‍ഖര്‍ സല്‍മാന്‍,റാണ ദഗുബാട്ടി,പശുപതി,അന്നാ ബെന്‍,രാജമൗലി എന്നിവരും സിനിമയുടെ ഭാഗമാകുന്നു. വൈജയന്തി മൂവിസ് ഒരുക്കുന്ന സിനിമയ്ക്ക് സംഗീതം നല്‍കുന്നത് സന്തോഷ് നാരായണനാണ്. 2024 മെയിലായിരിക്കും സിനിമയുടെ റിലീസെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
അതേസമയം ഈ സിനിമയ്ക്ക് ശേഷം രാജാസാബ് എന്ന സിനിമയിലായിരിക്കും പ്രഭാസ് ഇനി നായകനാവുക. മാരുതി സംവിധാനം ചെയ്യുന്ന സിനിമ ഒരു ഹൊറര്‍ സിനിമയാണ്. തമനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Priya varrier: ഇതാര് ബാറ്റ് വുമണോ? കറുപ്പിൽ ഗ്ലാമറസായി പ്രിയാ വാര്യർ