Select Your Language

Notifications

webdunia
webdunia
webdunia
Friday, 10 January 2025
webdunia

റിയാലിറ്റി ഷോകളിലൂടെ സിനിമ താരമായവര്‍ !ശിവകാര്‍ത്തികേയന്‍ മുതല്‍ ഐശ്വര്യ രാജേഷ് വരെ

റിയാലിറ്റി ഷോകളിലൂടെ സിനിമ താരമായവര്‍ !ശിവകാര്‍ത്തികേയന്‍ മുതല്‍ ഐശ്വര്യ രാജേഷ് വരെ

കെ ആര്‍ അനൂപ്

, ശനി, 15 ജൂലൈ 2023 (12:07 IST)
ശിവകാര്‍ത്തികേയന്‍ മുതല്‍ ഐശ്വര്യ രാജേഷ് വരെ, റിയാലിറ്റി ഷോകളിലൂടെ കരിയര്‍ ആരംഭിച്ച് തമിഴ് ടിവി താരങ്ങളായി മാറിയ നടി നടിമാരെ കുറിച്ച് വായിക്കാം.
ഐശ്വര്യ രാജേഷ്
ഡാന്‍സിങ് റിയാലിറ്റി ഷോയിലൂടെയാണ് ഐശ്വര്യ രാജേഷിന്റെ തുടങ്ങിയത്.മാനാട മയിലാട എന്ന റിയാലറ്റി ഷോയിലെ വിജയിയായിരുന്നു.സണ്‍ ടിവിയിലെ അസത്തപ്പോവത് യാര് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു. 2011ല്‍ പുറത്തിറങ്ങിയ അവര്‍കളും ഇവര്‍കളും എന്ന തമിഴ് സിനിമയിലൂടെ ആയിരുന്നു തുടക്കം.
 
രമ്യ പാണ്ഡ്യന്‍
രമ്യ പാണ്ഡ്യന്‍ ചെറിയ പരിപാടികളില്‍ അവതാരകയായി തുടങ്ങിയത്. കുക്ക് വിത്ത് കോമാളി എന്ന റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി. ഷോയിലെ സെക്കന്‍ഡ് റണ്ണറപ്പായിരുന്നു. ബിഗ് ബോസ് തമിഴിലുംതന്റെ സാന്നിധ്യം അറിയിച്ചു. ഒടുവില്‍ സിനിമാരംഗത്തേക്ക് ചുവടുവച്ചു.  
പ്രിയ ഭവാനി ശങ്കര്‍
  കിംഗ്‌സ് ഓഫ് ഡാന്‍സ് എന്ന റിയാലിറ്റിയില്‍ അവതാരകയായാണ് പ്രിയ ഭവാനി ശങ്കര്‍ തന്റെ കരിയര്‍ ആരംഭിച്ചത്.  
 
ശിവകാര്‍ത്തികേയന്‍
റിയാലിറ്റി ഷോയിലൂടെയാണ് ശിവ കാര്‍ത്തികേയന്‍ തുടങ്ങിയത്.
'ബോയ്സ്' വേഴ്‌സസ് ഗേള്‍സ് എന്ന നൃത്ത റിയാലിറ്റി ഷോയിലും താരം പങ്കെടുത്തു. താമസിയാതെ, അദ്ദേഹം ഷോയുടെ അവതാരകനായി മാറി. തുടര്‍ന്നാണ് നടന്‍ സിനിമയില്‍ എത്തിയത്.
വാണി ഭോജന്‍
റിയാലിറ്റി ഷോയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടി വിവിധ റിയാലിറ്റി ഷോകളിലും പങ്കെടുത്തു. പിന്നീട് വാണി തന്റെ കരിയര്‍ സിനിമാ മേഖലയിലേക്ക് മാറ്റി. നടന്‍ അശോക് സെല്‍വനൊപ്പം അഭിനയിച്ച ഓ മൈ കടവുലേ എന്ന ചിത്രത്തിലൂടെയാണ് വാണി ഭോജന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജവാനുവേണ്ടി വിജയ് ചിത്രങ്ങള്‍ കണ്ട് ഷാരൂഖ് ഖാന്‍, ബോളിവുഡ് താരത്തിന്റെ തയ്യാറെടുപ്പുകള്‍