Webdunia - Bharat's app for daily news and videos

Install App

ഷാറൂഖിനെ വെല്ലുമോ സണ്ണി ഡിയോൾ? പത്താൻ കളക്ഷന് വെല്ലുവിളിയായി ഗദർ 2

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2023 (19:55 IST)
പത്താന് ശേഷം തിയേറ്ററുകളെ സജീവമാക്കി സണ്ണി ഡിയോൾ ചിത്രം ഗദർ 2. 2001ൽ പുറത്തിറങ്ങിയ ഗദർ ഏക് പ്രേം കഥയുടെ സ്വീക്വലായ സിനിമ ഓഗസ്റ്റ് 11നാണ് റിലീസ് ചെയ്തത്. ഷാറൂഖ്, സൽമാൻ ചിത്രങ്ങൾക്ക് ലഭിക്കുന്നത് പോലുള്ള സ്വീകരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്, ചിത്രം രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ കളക്ഷൻ റിപ്പോർട്ടുകളിൽ വമ്പൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.
 
ആദ്യദിനത്തിൽ തന്നെ  പോസിറ്റീവ് അഭിപ്രായം നേടിയ സിനിമ റിലീസ് ദിനത്തിൽ 40.10 കോടിയും ആദ്യവാരത്തിൽ ആകെ 284.63 കോടി രൂപയുമാണ് നേടിയത്. സമീപകാലത്ത് ഷാറൂഖ് സിനിമയായ പത്താന് മാത്രമാണ് സമാനമായ സ്വീകരണം ബോളിവുഡിൽ ലഭിച്ചത്. എന്നാൽ രണ്ടാമത്തെ വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ മാത്രമായി സിനിമ നേടിയത് 90.47 കോടിയാണ്. ഹിന്ദി സിനിമയിലെ എക്കാലത്തെയും വലിയ കണക്കാണിത്. റിലീസ് ചെയ്ത് രണ്ടാമത്തെ ആഴ്ചയിൽ ഷാറൂഖ് ചിത്രമായ പഠാൻ നേടിയത് 63.50 കോടി രൂപയാണ്. ബാഹുബലി 2വിൻ്റെ പേരിലായിരുന്നു ഇതിൻ്റെ മുൻപുള്ള റെക്കോർഡ്. റിലീസ് ചെയ്ത ശേഷമുള്ള രണ്ടാമത്തെ ആഴ്ചയിലെ വീക്കെൻഡിൽ 80.75 കോടി രൂപയാണ് ചിത്രം നേടിയിരുന്നത്.
 
ചിത്രത്തിന് രണ്ടാമത്തെ ആഴ്ചയിലും മികച്ച സ്വീകരണം ലഭിക്കുമ്പോൾ ബോക്സോഫീസിൽ ഈ വർഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റ് എന്ന നേട്ടം പത്താനിൽ നിന്നും ഗദർ 2 തട്ടിയെടുക്കുമോ എന്നതാണ് സിനിമാ പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പറഞ്ഞത് സത്യമോ?, പി വി അന്‍വറിന് 20.60 കോടിയുടെ ബാധ്യത, ആദ്യ ഭാര്യയുടെ പേരില്‍ 8.78 കോടിയുടെ സ്വത്ത്, രണ്ടാം ഭാര്യയ്ക്ക് 3.50 കോടി

തിരുവനന്തപുരത്ത് കുട്ടികളുമായി പോയ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു, പരുക്കേറ്റ വിദ്യാർഥികളെ സന്ദർശിച്ച് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി

രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 4026 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 4 പേര്‍

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയം; മരണം 36 ആയി

ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറക്കിവിടാനാകില്ല: ഹൈക്കോടതി

അടുത്ത ലേഖനം
Show comments