Webdunia - Bharat's app for daily news and videos

Install App

മറ്റൊരു മലയാളി നടിയും ഇതുവരെ നേടാത്തത്, പുരസ്‌കാര നേട്ടത്തില്‍ തിളങ്ങി നിവേദ തോമസ്

നിഹാരിക കെ.എസ്
വ്യാഴം, 29 മെയ് 2025 (15:48 IST)
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നടി നിവേദ തോമസ് കടുത്ത ബോഡി ഷെയ്മിങ്ങിന് ഇരയായത്. അമിതമായി വണ്ണം വെച്ചുവെന്നായിരുന്നു ആക്ഷേപം. ’35 ചിന്ന കഥ കാതു’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കായി എത്തിയ താരത്തിന്റെ രൂപമാറ്റമാണ് മോശം ചർച്ചകൾക്ക് വഴി തെളിച്ചത്. ബോഡി ഷെയ്മിങ് കമന്റുകള്‍ ഒരുപാട് എത്തിയെങ്കിലും നടി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ വിമര്‍ശകരുടെ വായ തനിയെ അടഞ്ഞിരിക്കുകയാണ് ഇപ്പോള്‍.
 
14 വര്‍ഷത്തിന് ശേഷം പ്രഖ്യാപിച്ച തെലങ്കാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരമാണ് നിവേദ സ്വന്തമാക്കിയത്, അതും ’35 ചിന്ന കഥ കാതു’ എന്ന ചിത്രത്തിലൂടെ. നന്ദ കിഷോറിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം സെപ്റ്റംബര്‍ 6ന് ആണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായ, സരസ്വതി എന്ന കഥാപാത്രത്തെയാണ് നിവേദ അവതരിപ്പിച്ചത്.
 
മികച്ച കുട്ടികളുടെ ചിത്രം, മികച്ച ബാലതാരം (അരുണ്‍ ദേവ്) എന്നീ പുരസ്‌കാരങ്ങളും 35 ചിന്ന കഥ കാതു സിനിമ നേടിയിട്ടുണ്ട്. തെലുങ്ക് താരം വിശ്വദേവ രചകോണ്ടയാണ് നായകനായത്. ഈ സിനിമയ്ക്കായാണ് നടി വണ്ണം കൂട്ടിയത് എന്ന കമന്റുകളും അന്ന് എത്തിയിരുന്നു. ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് രൂപമാറ്റത്തിന് കാരണമെന്ന ചര്‍ച്ചകളും നടന്നിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ് നിവേദയുടെ അവാര്‍ഡ് നേട്ടം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ്

Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു, അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ

വിദേശ വിദ്യാര്‍ത്ഥികളെ പ്രശ്‌നക്കാരെന്ന് അധിക്ഷേപിച്ച് ട്രംപ്; സര്‍വകലാശാലകളിലെ വിദേശവിദ്യാര്‍ത്ഥികളുടെ പ്രവേശനം പകുതിയാക്കി കുറച്ചു

വി ടി പ്രകാശ് കഴിഞ്ഞ തവണ തോറ്റത് ഓർമയുണ്ടോ?, പണി തന്നത് ആര്യാടൻ ഷൗക്കത്തെന്ന് എം വി ഗോവിന്ദൻ

കേരള സര്‍ക്കാരിന്റെ മലയാള ഭാഷാ ബില്ലിന് അനുമതി നിഷേധിച്ച് രാഷ്ട്രപതി

അടുത്ത ലേഖനം
Show comments