Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

അമ്മ ക്ലബല്ല, വിജയ് ബാബു രാജിവെയ്ക്കണം: ഇടവേള ബാബു മാപ്പ് പറയണമെന്ന് ഗണേഷ് കുമാർ

Idavela babu
, തിങ്കള്‍, 27 ജൂണ്‍ 2022 (15:48 IST)
താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ കെബി ഗണേഷ് കുമാർ എംഎൽഎ.  അമ്മ ക്ലബാണെന്ന ഇടവേള ബാബുവിൻ്റെ പ്രസ്താവന വലിയ ഞെട്ടലുണ്ടാക്കിയെന്നും ഇടവേള ബാബു പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ഗണേഷ്കുമാർ ആവശ്യപ്പെട്ടു.
 
സാധാരണ ക്ലബുകളിലേത് പോലെ അമ്മയിലും ചീട്ട്  കളിക്കാനുള്ള സൗകര്യവും ബാറും ഒരുക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഒരു ക്ലബായല്ല ചാരിറ്റബിൾ സൊസൈറ്റിയായാണ് അമ്മ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അമ്മ ക്ലബായി പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ ഇടവേള ബാബു പ്രസ്താവന പിൻവലിച്ച് അമ്മയിലെ അംഗങ്ങളോടും പൊതുസമൂഹത്തോടും മാപ്പ് പറയണം. ദിലീപ് രാജിവെച്ചത് പോലെ വിജയ് ബാബുവും സംഘടനയിൽ നിന്ന് രാജിവെയ്ക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

400 കോടി ക്ലബ്ബില്‍ 'വിക്രം', കളക്ഷന്‍ റിപ്പോര്‍ട്ട്