Webdunia - Bharat's app for daily news and videos

Install App

എനിക്ക് ശേഷം വന്നിട്ടും ജയറാമും ദിലീപുമൊക്കെ സ്റ്റാറായി, അസൂയയുണ്ടായിരുന്നു: കെ.ബി ഗണേഷ് കുമാർ

Webdunia
ചൊവ്വ, 20 ജൂലൈ 2021 (19:57 IST)
ഒരു കാലത്ത് മലയാള സിനിമക‌ളിൽ സജീവമായി നിന്നിരുന്ന നടനായിരുന്നു ഗണേ‌ഷ് കുമാർ. ചുരുങ്ങിയ സമയത്ത് തന്നെ നിരവധി ചിത്രങ്ങൾ ചെയ്തുവെങ്കിലും ഒരു താരമായി ഉയരാൻ ഗണേഷിനായിരുന്നില്ല. ഇപ്പോഴിതാ സിനിമയിൽ വലിയൊരു താരമാവാൻ സാധിക്കാത്തതിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് താരം.
 
തനിക്ക് ശേഷം വന്ന ജയറാമും ദിലീപും സിനിമയില്‍ കാര്യമായ സ്ഥാനം നേടിയപ്പോള്‍ അവരോട് തനിക്ക് അസൂയ തോന്നിയിരുന്നതായി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഗണേഷ് വെളിപ്പെടുത്തിയത്. എന്റെ ഒരു മുപ്പത് വയസ്സുവരെ ജയറാമിനോടും ദിലീപിനോടുമൊക്കെ എനിക്ക് അസൂയയുണ്ടായിരുന്നു. എനിക്ക് ശേഷം വന്ന ഇവര്‍ എന്നെക്കാള്‍ പോപ്പുലറായപ്പോള്‍ എനിക്ക് അതുപോലെയാവാൻ കഴിഞ്ഞില്ലല്ലോ എന്ന് കരുതിയിട്ടുണ്ട്.
 
മമ്മൂക്കയെ പോലെയും മോഹന്‍ലാലിനെപ്പോലെയും ആകുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഇവരെപോലെ സമ്പാദിച്ച് ബി.എം.ഡബ്ല്യൂ വണ്ടിയെടുക്കുക എന്നൊക്കെയായിരുന്നു എന്റെ ചിന്ത. പിന്നീട് ഒരു പ്രത്യേക ഘട്ടത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു. അപ്പോള്‍ എനിക്ക് മനസ്സിലായി എനിക്ക് വിധിക്കപ്പെട്ടത് ഇതൊക്കെയാണെന്ന്.  സഹവേഷങ്ങളൊക്കെ ചെയ്ത്, ഒരു സ്വഭാവ നടനായി നില്‍ക്കാം എന്ന് കരുതി. അതുകൊണ്ട് തൃപ്‌തിപ്പെടാമെന്ന് വിചാരിച്ചു. കെബി ഗണേഷ്‌കുമാർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

അടുത്ത ലേഖനം
Show comments