Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമാത്തിപുരയിലെ സ്ത്രീകളുടെ ശബ്ദമായി ആലിയ ഭട്ട്, ഗംഗുഭായ് കത്തിയവാടി ട്രെയിലര്‍

കാമാത്തിപുരയിലെ സ്ത്രീകളുടെ ശബ്ദമായി ആലിയ ഭട്ട്, ഗംഗുഭായ് കത്തിയവാടി ട്രെയിലര്‍

കെ ആര്‍ അനൂപ്

, വെള്ളി, 4 ഫെബ്രുവരി 2022 (16:46 IST)
ബോളിവുഡ് സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ആലിയ ഭട്ട് ചിത്രം ഗംഗുഭായ് കത്തിയവാടി 2022 ഫെബ്രുവരി 25നാണ് പ്രദര്‍ശനത്തിനെത്തുക. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചെങ്കിലും കൊവിഡ് രണ്ടാം തരംഗം മൂലം മാറ്റിവെക്കേണ്ടി വന്നു.
സഞ്ജയ് ലീല ബന്‍സാലിയുടെ ജന്മദിനത്തോടനുബന്ധിച്ച് ടീസര്‍ പുറത്തിറങ്ങിയിരുന്നു.
 
കാമാത്തിപുരയിലെ ലൈംഗിക തൊഴിലാളിയുടെ ജീവിതത്തില്‍ നിന്ന് അധോലോക നേതാവായി മാറിയ ഗംഗുഭായ് കത്തിയവാടിയുടെ ജീവിത കഥയാണ് സിനിമ പറയുന്നത്.ശാന്തനു മഹേശ്വരി, സീമ പഹ്വ, വിജയ് റാസ്, അജയ് ദേവ്ഗണ്‍, ഇമ്രാന്‍ ഹാഷ്മി, ഹുമ ഖുറേഷി തുടങ്ങിയ താരനിര അണിനിരക്കുന്നു. ഹുസൈന്‍ സെയ്?ദിയുടെ പുസ്?തകമായ 'മാഫിയ ക്യൂന്‍സ്? ഓഫ്? മുംബൈ'യെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
 
പെന്‍ ഇന്ത്യ ലിമിറ്റഡ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
Gangubai Kathiawadi | Official Trailer

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ, 'മേജര്‍' പുതിയ റിലീസ് പ്രഖ്യാപിച്ചു