Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്റെ സിനിമ ഓസ്‌കറിന് പോകുകയാണ്'; സന്തോഷം പങ്കുവെച്ച് നടി ഗൗതമി നായര്‍

Tovino Thomas

കെ ആര്‍ അനൂപ്

, ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (15:58 IST)
2018 ഇന്ത്യയുടെ ഓസ്‌കര്‍ ഒഫിഷ്യല്‍ എന്‍ട്രിയായി മാറിയപ്പോള്‍ സിനിമയുടെ ഭാഗമായ ഓരോരുത്തര്‍ക്കും ആ വാര്‍ത്ത ഒരു പ്രചോദനമായി മാറിയിരിക്കുകയാണ്. മുന്നിലേക്കുള്ള യാത്രയില്‍ ഇത്തരം നേട്ടങ്ങള്‍ നല്‍കുന്ന ഊര്‍ജ്ജത്തെക്കുറിച്ച് ടോവിനോയും സന്തോഷം പങ്കുവെച്ചുകൊണ്ട് പറഞ്ഞിരുന്നു. ഇപ്പോഴിതാ താന്‍ അഭിനയിച്ച സിനിമ ഓസ്‌കറിനായി പോകുന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി ഗൗതമി നായര്‍. 
 
 'എന്റെ സിനിമ ഓസ്‌കറിന് പോകുകയാണ്. ഞാനൊരിക്കലും പറയുമെന്ന് വിചാരിച്ചിട്ടില്ലാത്ത ഒരു കാര്യമുണ്ട്. വര്‍ഷങ്ങളായി ഞാന്‍ ഇന്‍ഡസ്ട്രിയില്‍ നല്ല വര്‍ക്കുകള്‍ ലഭിക്കാന്‍ കഠിനമായി ശ്രമിച്ചിരുന്നത് പ്രസക്തമായ എന്തെങ്കിലും ചെയ്തുകൊണ്ട് സ്‌ക്രീന്‍ സ്പെയ്സിലേക്ക് തിരികെ വരുന്നതിനായാണ്. ഇതുപോലുള്ള ചെറിയ വിജയങ്ങള്‍ തീര്‍ച്ചയായും എന്റെ ഹൃദയത്തെ നിറയ്ക്കുകയും മുന്നോട്ട് പോകുന്നതിനായുള്ള പ്രപഞ്ചത്തില്‍ നിന്നുള്ള ഒരു പുഷ് പോലെ ഇത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അവസാനം കാര്യങ്ങള്‍ നടക്കുമെന്ന് വിശ്വസിക്കുന്നത് ഒരിക്കലും നിര്‍ത്തരുത്.
എന്നെ ഓര്‍ത്ത്, നമുക്കെല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും വലുതായി അവസാനിച്ച ഒന്നിന്റെ ചെറിയ ഭാഗമാകാന്‍ എനിക്ക് അവസരം നല്‍കിയതിന് ജൂഡ് ആന്റണി ജോസഫിനോട്-നോട് എക്കാലവും നന്ദിയുണ്ട്',-ഗൗതമി നായര്‍ കുറിച്ചു.
  
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ലിയോ' വ്യാജ ഓഡിയോ ലോഞ്ച് ടിക്കറ്റുകള്‍, 3000 മുതല്‍ 6000 രൂപ വില കൊടുത്ത് വാങ്ങാന്‍ ആളുകള്‍