Webdunia - Bharat's app for daily news and videos

Install App

വിവാഹമോചിതയായ കാര്യം പരസ്യമായി വെളിപ്പെടുത്തി നടി ഗൗതമി നായർ

Webdunia
ബുധന്‍, 22 ഫെബ്രുവരി 2023 (17:23 IST)
സെക്കൻ്റ് ഷോ എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാൻ, സണ്ണി വെയ്ൻ എന്നിവർക്കൊപ്പം കടന്നുവന്ന പുതുമുഖ താരമായിരുന്നു നടി ഗൗതമി നായർ. ഡയമണ്ട് നെക്ലൈസ് മുതൽ ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരം സെക്കൻ്റ് ഷോ എന്ന സിനിമയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയാണ് വിവാഹം ചെയ്തത്.
 
കുറച്ച് നാളുകൾക്ക് മുൻപ് ഇരുവരും വിവാഹമോചിതരായിരുന്നെങ്കിലും ഇക്കാര്യം ഇതുവരെയും ഇരുവരും പരസ്യപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ വിവാഹമോചനത്തെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി ഗൗതമി നായർ. ധന്യ വർമ്മയുടെ അഭിമുഖ പരിപാടിക്കിടെയാണ് തുറന്നുപറച്ചിൽ.
 
തൻ്റെ പ്രൈവെറ്റ് കാര്യങ്ങൾ തീർത്തും പ്രൈവറ്റായി സൂക്ഷിക്കാനാണ് ശ്രമിച്ചത്. കാര്യങ്ങൾ പബ്ലിക് സ്പേസിലെത്തിയാൽ ആളുകൾ പലതും ചിന്തിച്ചുണ്ടാക്കും. ആരുടെയെങ്കിലും വീട്ടിൽ നടക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് അറിയില്ല. അതുകൊണ്ട് ആളുകൾ ജഡ്ജ് ചെയ്യും. 2012 മുതൽ ഞങ്ങൾ തമ്മിൽ അറിയാമായിരുന്നു. പിന്നീട് ഡേറ്റിംഗിലായി. വിവാഹം കഴിഞ്ഞ് 3 വർഷം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്.
 
ഞങ്ങൾ തമ്മിൽ ശരിക്കും പ്രശ്നങ്ങൾ ഒന്നുമില്ല. എന്നാൽ ഞങ്ങളുടെ ഐഡിയോളജി ഒരു സമയം കഴിഞ്ഞപ്പോൾ 2 രീതിയിലായി. ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിനെ ഇത് ബാധിച്ചു. ഒരു ബാലൻസ് കണ്ടെത്താൻ കഴിയുമോ എന്ന് ഞങ്ങൾ കുറെ നോക്കി. എന്നാൽ സാധിച്ചില്ല.
 
ചിലപ്പോൾ കോമ്പ്രമൈസ് ചെയ്ത മുന്നോട്ട് പോകാനാകും. എങ്കിലും എന്തെങ്കിലും വിഷയം വന്നാൽ തമ്മിൽ തമ്മിൽ വിരൽ ചൂണ്ടേണ്ടി വരും. അത് കൊണ്ട് തന്നെ സന്തോഷമില്ലാതെ ഒരു ബന്ധത്തിൽ തുടരേണ്ട കാര്യമില്ലെന്നും രണ്ടാളും അവരുടെ വഴിക്ക് ഹാപ്പിയായി പോകാനും തീരുമാനിക്കുകയായിരുന്നു. ഗൗതമി നായർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത പലിശ നാല് എന്‍ബിഎഫ്‌സികള്‍ക്ക് വിലക്ക്

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു; പത്തുപേര്‍ക്ക് പരിക്ക്

നീക്കങ്ങള്‍ സൂക്ഷിച്ചുവേണം, വോട്ട് ബാങ്കില്‍ വിള്ളല്‍ വരുത്താന്‍ ശേഷിയുണ്ട്; സരിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ കെപിസിസി വിലയിരുത്തല്‍

ക്ഷണിച്ചത് കളക്ടർ എന്ന് ദിവ്യ; അറസ്റ്റ് വൈകിയേക്കും

'അങ്ങനെ ചെയ്‌താൽ ഉടൻ യുദ്ധം അവസാനിപ്പിക്കും': ഹമാസുകാർക്ക് നെതന്യാഹുവിന്റെ ഉറപ്പ്

അടുത്ത ലേഖനം
Show comments