Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ഇഷ്ടത്തിലെ പാട്ട് ടീച്ചര്‍, 24-ാം വയസ്സില്‍ ആദ്യ വിവാഹം, 64-ാം വയസ്സില്‍ മൂന്നാം വിവാഹത്തിനു ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്; നടി ജയസുധയുടെ ജീവിതം ഇങ്ങനെ

1958 ഡിസംബര്‍ 17 നാണ് ജയസുധയുടെ ജനനം

Actress Jayasudha Marriage and Divorce
, ചൊവ്വ, 14 ഫെബ്രുവരി 2023 (09:05 IST)
സിബി മലയില്‍ സംവിധാനം ചെയ്ത് 2001 ല്‍ റിലീസ് ചെയ്ത ചിത്രമാണ് ഇഷ്ടം. ദിലീപും നവ്യ നായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ തെന്നിന്ത്യന്‍ നടി ജയസുധയും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. പാട്ട് ടീച്ചറായ ശ്രീദേവി എന്ന കഥാപാത്രത്തെയാണ് ഇഷ്ടത്തില്‍ ജയസുധ അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. 
 
1958 ഡിസംബര്‍ 17 നാണ് ജയസുധയുടെ ജനനം. ഇപ്പോള്‍ താരത്തിനു 64 വയസ്സായി. ജയസുധ മൂന്നാം വിവാഹം കഴിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 64 വയസ്സുകാരിയായ നടി ഒരു അമേരിക്കന്‍ വ്യവസായിയെ വിവാഹം ചെയ്തെന്നാണ് ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരും രഹസ്യ വിവാഹം ചെയ്തതായും ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ജയസുധയുടെ മൂന്നാം വിവാഹ വാര്‍ത്ത താരവുമായി അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചു. നടിയുടെ ബയോഗ്രഫി എഴുതുവാന്‍ വേണ്ടിയാണ് ഇയാള്‍ നടിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് ഇവരുടെ വിശദീകരണം. 
 
1982 ലാണ് ജയസുധയുടെ ആദ്യ വിവാഹം. കെ.രാജേന്ദ്ര പ്രസാദ് ആണ് ജയസുധയുടെ ആദ്യ ജീവിതപങ്കാളി. എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല. വ്യക്തിപരമായ വിയോജിപ്പുകളെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞു. പിന്നീട് ബോളിവുഡ് സിനിമ നിര്‍മാതാവ് നിതിന്‍ കപൂറിനെ ജയസുധ വിവാഹം കഴിച്ചു. 1985 ലാണ് ജയസുധയും നിതിന്‍ കപൂറും വിവാഹിതരായത്. 2017 ല്‍ നിതിന്‍ കപൂര്‍ മരിച്ചു. ജയസുധയ്ക്കും നിതിനും രണ്ട് ആണ്‍മക്കളുണ്ട്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയസുധ വീണ്ടും വിവാഹിതയാകുന്നു എന്ന വാര്‍ത്ത പ്രചരിക്കുന്നത്. 
 
കോണ്‍ഗ്രസ് തെലുങ്ക് ദേശം പാര്‍ട്ടി, വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പാര്‍ട്ടി എന്നീ രാഷ്ട്രീയ പാര്‍ട്ടികളുമായി ജയസുധ ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നയൻതാരയെ കുറ്റപ്പെടുത്തി ഒന്നും പറഞ്ഞിട്ടില്ല, അവരോടെനിക്ക് ബഹുമാനം മാത്രം: മാളവിക