ജല്ലിക്കട്ട്' ഛായാഗ്രഹകന്‍ ഗിരീഷ് ഗംഗാധരന്‍ വീണ്ടും തമിഴിലേക്ക്, കമല്‍ ഹാസന്റെ 'വിക്രം' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ശനി, 22 മെയ് 2021 (08:48 IST)
കമല്‍ ഹാസന്റെ വരാനിരിക്കുന്ന ചിത്രം വിക്രമിനെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് കോളിവുഡ് സിനിമ ലോകം. നിലവില്‍ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും തീരുമാനിക്കുന്ന തിരക്കിലാണ്.ഫഹദ് ഫാസില്‍ ടീമിന്റെ ഭാഗമാണെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരിക്കുന്നു. വിജയ് സേതുപതിയും ആന്റണി വര്‍ഗീസും ചിത്രത്തില്‍ ഉണ്ടെന്നും പറയപ്പെടുന്നു. ഇപ്പോളിതാ വിക്രമിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
 
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാസ്റ്ററിലെ അതേ സാങ്കേതിക ടീമിനെ നിലനിര്‍ത്തുമെന്നാണ് വിവരം.അനിരുദ്ധ് സംഗീതവും സത്യന്‍ സൂര്യന്‍ ക്യാമറയും കൈകാര്യം ചെയ്യും എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഛായാഗ്രഹണം കൈകാര്യം ചെയ്യാന്‍ പുതിയ ആള്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.സത്യന്‍ മറ്റ് ചില പ്രോജക്ടുകളുടെ തിരക്കിലായതിനാല്‍ ഗിരീഷ് ഗംഗാധരന്‍ ടീമിനൊപ്പം ചേരും എന്നാണ് വിവരം.'ജല്ലിക്കട്ട്' എന്ന സിനിമയ്ക്ക് ഛിയാഗ്രഹണം നിര്‍വഹിച്ചത് ഗിരീഷാണ്. വിജയുടെ 'സര്‍ക്കാര്‍' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ പാസാക്കി അസം നിയമസഭ; ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

'ഹലോ, എംഎല്‍എ എവിടെയാ'; രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്, ഒളിവില്‍

Rahul Mamkootathil: രാഹുല്‍ 'സ്‌ട്രോക്ക്', പിടിവിട്ട് കോണ്‍ഗ്രസ്; ആരും മിണ്ടരുതെന്ന് നേതൃത്വം

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ്

അടുത്ത ലേഖനം
Show comments