Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊലീസ് യൂണിഫോം അണിയാന്‍ ഫഹദ് ഫാസില്‍,'പുഷ്പ' ഒരുങ്ങുന്നു

പൊലീസ് യൂണിഫോം അണിയാന്‍ ഫഹദ് ഫാസില്‍,'പുഷ്പ' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

, ബുധന്‍, 19 മെയ് 2021 (11:32 IST)
പൊലീസ് യൂണിഫോം അണിയാന്‍ ഫഹദ് ഫാസില്‍. അല്ലു അര്‍ജുന്‍ നായകനായെത്തുന്ന 'പുഷ്പ'യില്‍ ഇതുവരെ കാണാത്തൊരു ഫഹദ് കഥാപാത്രമായിരിക്കും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുക. നെഗറ്റീവ് ഷേഡുള്ള അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനായാണ് നടന്‍ വേഷമിടുന്നത്.
 
നിലവിലെ സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. 30 ദിവസത്തെ ചിത്രീകരണം ഇനിയും ബാക്കിയാണ്.സുകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ രശ്മിക മന്ദാന ആണ് നായിക.
 
അതേസമയം പുഷ്പ രണ്ടു ഭാഗങ്ങളിലായാണ് നിര്‍മിക്കുന്നതെന്നും പറയപ്പെടുന്നു.മൈത്രി മൂവീ മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോദയ്ക്ക് 4 വയസ്സ്, ആഘോഷമാക്കി ടോവിനോ തോമസ്, ഇനി മിന്നല്‍ മുരളിയ്ക്കായുള്ള കാത്തിരിപ്പെന്ന് ആരാധകര്‍