Select Your Language

Notifications

webdunia
webdunia
webdunia
webdunia

പടം ഫ്ളോപ്പ് അല്ല, റിലീസ് മുന്‍പ് 40 കോടി കളക്ട് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമായിരുന്നു ഗോള്‍ഡെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍

Gold Malayalam Movie Teaser  Prithviraj Sukumaran  Nayanthara  Alphonse Puthren Ajmal Ami

കെ ആര്‍ അനൂപ്

, ബുധന്‍, 27 ഡിസം‌ബര്‍ 2023 (09:13 IST)
താന്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം പരാജയമായിരുന്നുവെന്ന് പറയാന്‍ ആകില്ലെന്ന് അല്‍ഫോണ്‍സ് പുത്രന്‍. ഗോള്‍ഡ് പരാജയമായിരുന്നില്ലെന്നും തിയറ്ററില്‍ മാത്രമാണ് ചിത്രം പരാജയപ്പെട്ടതെന്നും പ്രീ റിലീസിന് 40 കോടി കളക്ട് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമായിരുന്നു ഗോള്‍ഡ് എന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ച ചിത്രത്തിന് താഴെ വന്ന ഒരു ആരാധകന്റെ കമന്റിന് മറുപടി നല്‍കിയത് ആയിരുന്നു സംവിധായകന്‍.
 
ഗോള്‍ഡ് സിനിമയില്‍ താന്‍ ഏഴ് ജോലികള്‍ ചെയ്തിട്ടുണ്ടെന്ന് പറയുന്ന അല്‍ഫോണ്‍സ് പുത്രന്റെ പ്രതികരണം അണിയറക്കാരെ ഉന്നമിട്ടു കൊണ്ടാണെന്നാണ് സിനിമ പ്രേമികള്‍ക്കിടയില്‍ സംസാരം.
 
 
'ഒരു പടം പൊട്ടിച്ചിതിലാണ് പ്രശ്നം, പൊട്ടിയതല്ല. റിലീസ് മുന്‍പ് 40 കോടി കളക്ട് ചെയ്ത് ഒരേയൊരു പൃഥ്വിരാജ് പടം ഗോള്‍ഡ് ആണ്, അതിനാല്‍ പടം ഫ്ളോപ്പ് അല്ല. തിയേറ്ററില്‍ ഫ്ളോപ്പ് ആണ്. അതിന് കാരണം ബാഡ് പബ്ലിസിറ്റിയും എന്നോട് ഒരുപാട് കള്ളം പറഞ്ഞതും തുക എന്നില്‍ നിന്ന് മറച്ചുവെച്ചതും എന്നെ സഹായിക്കാതിരുന്നതുമാണ്. പുട്ടിന് പീര ഇടുന്നപോലെ, ഒരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമയാണ്.ഇതാണ് ആ മഹാന്‍ ആകെ മൊഴിഞ്ഞ വാക്ക്. ഞാന്‍ ഏഴ് വര്‍ക്ക് ചെയ്തിട്ടുണ്ട് ആ സിനിമയില്‍. പ്രൊമോഷന്‍ സമയത്ത് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ബാക്കി എല്ലാവരും മിണ്ടും എന്ന് വിചാരിച്ചു. സോ ഗോള്‍ഡ് ഫ്ളോപ്പായത് തിയേറ്ററില്‍ മാത്രം. തിയേറ്ററില്‍ നിന്ന് പ്രേമത്തിന്റെ കാശ് പോലും കിട്ടാനുണ്ട് എന്നാണ് അന്‍വര്‍ ഇക്ക പറഞ്ഞത്. പിന്നെ തിയേറ്റര്‍ ഓപ്പണ്‍ ചെയ്ത് ആള്‍ക്കാരെ കൂവിച്ച മഹാനും മഹാന്റെ കൂട്ടരും ഒക്കെ പെടും. ഞാന്‍ പെടുത്തും,'- എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ വാരാന്ത്യത്തില്‍ കണ്ണൂര്‍ സ്‌ക്വാഡിനെ കടത്തിവെട്ടിയോ നേര്? ആരാധകര്‍ കാത്തിരുന്ന കണക്കുകള്‍ ഇങ്ങനെ