Webdunia - Bharat's app for daily news and videos

Install App

ഇളയരാജയുടെ ചെക്ക് ഏറ്റു; അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലി' നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കി

സംഗീത സംവിധായകന്‍ ഇളയരാജയുടെ മൂന്ന് ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന് നിര്‍മാതാക്കള്‍ക്കെതിരെ കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കിയത്

രേണുക വേണു
ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (11:57 IST)
Ajith - Good Bad Ugly

കോടതി ഉത്തരവിനെ തുടര്‍ന്ന് അജിത് കുമാറിന്റെ 'ഗുഡ് ബാഡ് അഗ്ലി' ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കം ചെയ്തു. റിലീസ് ചെയ്തു നാല് മാസങ്ങള്‍ക്കു ശേഷമാണ് ചിത്രം ഒടിടിയില്‍ നിന്ന് പിന്‍വലിച്ചത്. 
 
സംഗീത സംവിധായകന്‍ ഇളയരാജയുടെ മൂന്ന് ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന് നിര്‍മാതാക്കള്‍ക്കെതിരെ കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കിയത്. തന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ സിനിമയില്‍ ഉപയോഗിച്ചതിന് ഇളയരാജ നിര്‍മാതാക്കള്‍ക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. 
 
അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' ഏപ്രിലിലാണ് റിലീസ് ചെയ്തത്. മേയ് എട്ടിനു അഞ്ച് ഭാഷകളിലായി ചിത്രം ഒടിടിയിലുമെത്തി. സിനിമയുടെ തിയറ്റര്‍ റിലീസിനു പിന്നാലെ ഇളയരാജ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിനെതിരെ നോട്ടീസ് അയച്ചു. 'ഒത്ത റൂബ തരേന്‍', 'എന്‍ ജോഡി മഞ്ച കുരുവി', 'ഇളമൈ ഇതോ ഇതോ' എന്നീ ഗാനങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇളയരാജ ആവശ്യപ്പെട്ടിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ആദ്യകേന്ദ്ര സഹായം: 260.56 കോടി രൂപ അനുവദിച്ചു

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

അടുത്ത ലേഖനം
Show comments