Webdunia - Bharat's app for daily news and videos

Install App

ഗോപി സുന്ദറിന്റേയും അമൃത സുരേഷിന്റേയും വിവാഹം കഴിഞ്ഞോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഇരുവരും പൂമാല അണിഞ്ഞുനില്‍ക്കുന്ന ചിത്രം

Webdunia
ശനി, 28 മെയ് 2022 (08:41 IST)
സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുകയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഇതാ ഇരുവരും മാല ചാര്‍ത്തി നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരിക്കുന്നത്.
 
സിനി ലൈഫ് എന്ന മാധ്യമമാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞെന്ന താരത്തിലുള്ള ചിത്രങ്ങളും വാര്‍ത്തയും പുറത്തുവിട്ടിരിക്കുന്നത്. ഇരുവരും പൂമാല അണിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. അമ്പലത്തില്‍വെച്ച് വളരെ സ്വകാര്യമായാണ് വിവാഹം നടത്തിയതെന്നാണ് വിവരം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തതായും വിവരമുണ്ട്.
 
പുതിയ ജീവിതം തുടങ്ങുകയാണെന്ന സന്തോഷവാര്‍ത്ത ഇരുവരും ഒന്നിച്ചാണ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ ആരാധകരെ അറിയിച്ചത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്ന് അമൃത വ്യക്തമാക്കി. ആരാധകരുടെ സ്നേഹവും പ്രാര്‍ഥനയും എന്നും തങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്നും ഗായിക പറഞ്ഞു. പരസ്പരം ചേര്‍ന്നു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ഇരുവരും പ്രണയം വെളിപ്പെടുത്തിയത്.
 
'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച്
അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന്
കാലവും കാറ്റും പുതിയ വഴികളിലേക്ക്....' ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് ഇരുവരും കുറിച്ചു.
 
ചിത്രം വൈറലായതോടെ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തി.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം: നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

Rahul Mamkootathil: പ്രതിപക്ഷ നിരയില്‍ നിന്ന് രാഹുലിന് കുറിപ്പ്, മറുപടി എഴുതി നല്‍കി പുറത്തിറങ്ങി; നാടകീയ രംഗങ്ങള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍

കേരളത്തിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

'രശ്മി പഞ്ചപാവത്തേപ്പോലെ, ആരോടും അധികം സംസാരിക്കാറില്ലായിരുന്നു'; ഞെട്ടി അയൽവാസികൾ

അടുത്ത ലേഖനം
Show comments