Select Your Language

Notifications

webdunia
webdunia
webdunia
webdunia

മറ്റുള്ളവരുടെ വ്യക്തിജീവിതത്തിൽ എത്തിനോക്കുന്ന യാതൊരു പണിയുമില്ലാത്തവർക്ക്, പ്രിയ നായർക്കൊപ്പമുള്ള ചിത്രങ്ങളുമായി ഗോപി സുന്ദർ

Gopi sundar
, വെള്ളി, 17 നവം‌ബര്‍ 2023 (14:41 IST)
സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ സ്വകാര്യജീവിതം സമൂഹമാധ്യമങ്ങളിലടക്കം പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. അഭയ ഹിര്‍ണ്മയിക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ ജീവിതവും പിന്നീട് അമൃത സുരേഷിനൊപ്പമുള്ള പ്രണയവും മീഡിയ വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ സഹപ്രവര്‍ത്തകയായ പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gopi Sundar Official (@gopisundar__official)

പുതിയ ആളിനെ കിട്ടിയോ?, അമൃത സുരേഷിനെ കൈവിട്ടോ എന്നതടക്കം ഒട്ടേറെ ചോദ്യങ്ങളാണ് ചിത്രങ്ങള്‍ക്ക് കീഴിലെത്തിയിരുന്നത്. ഇതില്‍ ഗോപി സുന്ദറിനെതിരെ അശ്ലീലമായ കമന്റുകളും വന്നിരുന്നു. ഇപ്പോഴിതാ അത്തരക്കാര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ഗോപി സുന്ദര്‍ ഇപ്പോള്‍ പങ്കുവെച്ചത്. മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിലേക്ക് എത്തിനോക്കുന്ന യാതൊരു പണിയുമില്ലാത്തവര്‍ക്കായി ചിത്രം സമര്‍പ്പിക്കുന്നു എന്നാണ് ഗോപി സുന്ദര്‍ പോസ്റ്റില്‍ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകള്‍ മീനാക്ഷി ഇന്ന് ഡോക്ടര്‍, അഭിമാനം തോന്നിയ നിമിഷത്തെക്കുറിച്ച് ദിലീപ്