Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജിന്റെ പ്രേത സിനിമ എസ്രയുടെ സെറ്റില്‍ പ്രേതബാധ

പൃഥ്വിരാജിന്റെ പുതിയ ചിത്രമായ എസ്രയുടെ സെറ്റില്‍ പ്രേതബാധ

Webdunia
ബുധന്‍, 20 ജൂലൈ 2016 (11:47 IST)
പൃഥ്വിരാജിന്റെ പുതിയ ചിത്രമായ എസ്രയുടെ സെറ്റില്‍ പ്രേതബാധ. ഫോര്‍ട്ട് കൊച്ചിയില്‍ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ സെറ്റില്‍ വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറുന്നുണ്ടായിരുന്നു. ആദ്യം പ്രശ്‌നമായി തോന്നിയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായതോടെ പള്ളീലച്ചനെ കൊണ്ടുവന്ന് സെറ്റ് വെഞ്ചരിച്ചു. 
 
ചിത്രീകരണം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഫോര്‍ട്ട് കൊച്ചിയിലെ പഴയ ഒരു വീടായിരുന്നു ചിത്രത്തിന്റെ സെറ്റ്. ചിത്രീകരണത്തിനിടെ ലൈറ്റ് തുടര്‍ച്ചയായി മിന്നിക്കൊണ്ടിരിക്കുകയായിരുന്നു. വൈദ്യുതി പ്രശ്‌നമാണെന്ന് കരുതി സാങ്കേതിക പ്രവര്‍ത്തകര്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ജനറേറ്ററും പ്രവര്‍ത്തിക്കാതെയായി. അതു മാറ്റി ചിത്രീകരണം പുനരാരംഭിച്ചപ്പോള്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കാതെയായി. ഇതോടെയാണ് വൈദികനെ വിളിക്കാന്‍ തീരുമാനിച്ചതെന്ന് സംവിധായകന്‍ ജയകൃഷ്ണന്‍ പറയുന്നു. 
 
ഇതുസംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കാനാവില്ലെങ്കിലും കണ്‍ജറിംഗ് 2വിന്റെ ലൊക്കേഷനിലും ഇതുപോലെ വിചിത്ര സംഭവങ്ങള്‍ ഉണ്ടായിരുന്നതായും വികാരിയച്ചനെ വിളിച്ചുവരുത്തി വെച്ചരിച്ചശേഷമാണ് ചിത്രീകരണം തുടര്‍ന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു. 
 

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments