Webdunia - Bharat's app for daily news and videos

Install App

ആദ്യം ഭയം, ഒടുവില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി മഞ്ജിമ മോഹന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 24 മെയ് 2021 (10:58 IST)
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി മഞ്ജിമ മോഹന്‍. ആദ്യം വാക്‌സിന്‍ എടുക്കുവാന്‍ തനിക്ക് ഭയമായിരുന്നു എന്നും പിന്നീട് തനിക്ക് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോക്ടര്‍ പറഞ്ഞു തന്നു എന്നും നടി കുറിച്ചു. തന്റെ അനുഭവം ആരാധകരുമായി മഞ്ജിമ പങ്കുവെച്ചു.
 
മഞ്ജിമയുടെ വാക്കുകളിലേക്ക് 
 
'എല്ലാവരേയും പോലെ എനിക്ക് വാക്‌സിന്‍ എടുക്കാന്‍ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു, പക്ഷേ വാക്‌സിനേഷന്‍ എടുക്കേണ്ടത്  എത്ര പ്രധാനമാണെന്ന് ഡോക്ടര്‍ എന്നെ ബോധ്യപ്പെടുത്തി, മൂന്നാം തരംഗം നങ്ങളെ കഠിനമായി ബാധിക്കുന്നത് തടയാനുള്ള ഒരേയൊരു പരിഹാരമാണിത്. എന്റെ 1000 ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ ഉത്തരം നല്‍കിയതിന് നന്ദി അക്കാ.ജനങ്ങള്‍ക്ക് നിങ്ങള്‍ ചെയ്ത സേവനത്തിനും ഇത് ചെയ്യാന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കിയതിനും ഫൈസലിനും രവിക്കും അപ്പോളോയിലെ മറ്റ് സ്റ്റാഫുകള്‍ക്കും നന്ദി.

വാക്‌സിന്‍ എടുത്ത് നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ളവരെയും സംരക്ഷിക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
 
വാക്‌സിനേഷനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അല്ലെങ്കില്‍ അതിന്റെ പ്രക്രിയയെക്കുറിച്ച്, കമന്റ് ചെയ്യുക, ഞാന്‍ അതിന് മറുപടി നല്‍കാം'- മഞ്ജിമ മോഹന്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക്ക് മസ്തിഷ്‌ക ജ്വരം, രോഗ സ്ഥിരീകരണത്തിൽ കേരളത്തിൽ അത്യധുനിക സജ്ജീകരണം

ഓണസമ്മാനമായി 25 രൂപയ്ക്ക് 20 കിലോ അരി നൽകാൻ സപ്ലൈകോ

നോബെലൊന്നുമല്ല, റഷ്യ- യുക്രെയ്ൻ പ്രശ്നം പരിഹരിച്ച് സ്വർഗത്തിൽ പോകണം: ഡൊണാൾഡ് ട്രംപ്

റോഡ് പരിപാലനത്തില്‍ വീഴ്ച: മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

അതിര്‍ത്തി നിര്‍ണ്ണയത്തിനായി പ്രത്യേക സമിതി: ഇന്ത്യ ചൈന ബന്ധത്തില്‍ നിര്‍ണായക ചുവടുവെപ്പ്

അടുത്ത ലേഖനം
Show comments