Select Your Language

Notifications

webdunia
webdunia
webdunia
webdunia

മേയ് 30 ന് ശേഷവും ലോക്ക്ഡൗണ്‍ തുടരുമോ?

മേയ് 30 ന് ശേഷവും ലോക്ക്ഡൗണ്‍ തുടരുമോ?
, തിങ്കള്‍, 24 മെയ് 2021 (10:18 IST)
മേയ് എട്ട് മുതലാണ് കേരളത്തില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചത്. പിന്നീട് മൂന്ന് ഘട്ടമായി ലോക്ക്ഡൗണ്‍ നീട്ടി. നിലവില്‍ മേയ് 30 നാണ് മൂന്നാം ലോക്ക്ഡൗണ്‍ അവസാനിക്കുക. കോവിഡ് വ്യാപനം സങ്കീര്‍ണമായി തുടര്‍ന്നാല്‍ ലോക്ക്ഡൗണ്‍ ഒരു തവണ കൂടി നീട്ടാന്‍ സാധ്യതകളുണ്ട്. 
 
30 ന് അടുത്തായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഇപ്പോള്‍ 22 ലേക്ക് എത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞതെന്നാണ് വിലയിരുത്തല്‍. ഞായറാഴ്ച 25,820 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.81 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ല്‍ താഴെ എത്തിക്കാനാണ് ആരോഗ്യവകുപ്പും സര്‍ക്കാരും ശ്രമിക്കുന്നത്. 
 
മേയ് 12 ന് കേരളത്തില്‍ 43,529 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 30 ന് അടുത്തായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ കണക്ക് താഴാന്‍ തുടങ്ങി. മേയ് 13 ലേക്ക് എത്തിയപ്പോള്‍ രോഗികളുടെ എണ്ണം 39,955 ആയി, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 28.61 ലേക്ക് താഴ്ന്നു. മേയ് 14 ല്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് പിന്നെയും താഴ്ന്ന് 26.41 ആയി, രോഗികളുടെ എണ്ണം 34,694 ആയി കുറഞ്ഞു. മേയ് 15 ന് 32,680 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.65 ആയിരുന്നു. മേയ് 16 ന് (ഇന്നലെ) ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.61 ആയി കുറഞ്ഞപ്പോള്‍ രോഗികളുടെ എണ്ണം 29,704 ലേക്ക് എത്തി. കോവിഡ് കര്‍വ് താഴുന്നത് ഈ പാറ്റേണില്‍ തുടര്‍ന്നാല്‍ ആശ്വസിക്കാന്‍ വകയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രോഗികളുടെ എണ്ണം കുറയുന്നതിനൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും കൂടുതല്‍ ആശ്വാസം പകരുന്നു. 
 
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 23, 22 എന്നീ നിലയിലാണ്. ഇനിയും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞാലേ ആശങ്ക പൂര്‍ണമായി അകലൂ. നാലാം ഘട്ടം എന്ന നിലയില്‍ ജൂണ്‍ എട്ട് വരെ ലോക്ക്ഡൗണ്‍ നീട്ടണമോ എന്ന കാര്യത്തില്‍ ആലോചന നടക്കും. ഇനിയുള്ള ദിവസങ്ങളില്‍ രോഗികളുടെ എണ്ണം കുറഞ്ഞാല്‍ മാത്രമേ ലോക്ക്ഡൗണ്‍ ഒഴിവാക്കുന്ന കാര്യം പരിഗണിക്കൂ. ജൂണ്‍ എട്ട് വരെ ലോക്ക്ഡൗണ്‍ നീട്ടിയാല്‍ നാല് ഘട്ടമായി ഒരു മാസം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എന്ന നിലയിലുമാകും. എന്നാല്‍, ലോക്ക്ഡൗണ്‍ ഇനിയും നീട്ടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. ലോക്ക്ഡൗണ്‍ ജനജീവിതം കൂടുതല്‍ ദുസഹമാക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴ: ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്