Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

സൂര്യയുടെ സിനിമകൾക്ക് തിയേറ്ററുകളിൽ വിലക്ക്: വിഷയത്തിൽ സർക്കാർ ഇടപ്പെടുന്നു

സൂര്യ
, തിങ്കള്‍, 27 ഏപ്രില്‍ 2020 (18:29 IST)
സൂര്യയുടെ സിനിമകൾക്ക് തിയേറ്റർ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ സർക്കാർ ഇടപ്പെടുന്നു.ഇതുമായി ബന്ധപ്പെട്ട് മന്ത്രി കടമ്പൂർ രാജു പത്രസമ്മേളനം വിളിക്കുമെന്നും വിഷയം തീയേറ്റര്‍ ഉടമകളുമായും നിര്‍മ്മാതാക്കളുടെ കൗണ്‍സിലുമായും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നുമാണ് പുതിയ വിവരം.
 
സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക നായികയായ പുതിയ ചിത്രം പൊന്‍മകള്‍ വന്താല്‍' തീയേറ്റര്‍ റിലീസ് ചെയ്യാതെ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതിനെ തുടർന്നാണ് ചിത്രത്തിന്റെ നിർമാതാവായ സൂര്യക്കെതിരെ തിയേറ്റർ അസോസിയേഷൻ തിരിഞ്ഞത്.സൂര്യയുടെ നിർമാണകമ്പനിയായ ടു ഡി എന്റര്‍റൈന്‍മെന്റ്‌സ് നിര്‍മിക്കുന്നതുമായ ചിത്രങ്ങള്‍ തിയേറ്റര്‍ റിലീസ് ചെയ്യേണ്ടതില്ലെന്നും മറ്റ് സൂര്യ ചിത്രങ്ങളും റിലീസ് ചെയ്യാൻ സമ്മതിക്കില്ലെന്നുമാണ് തിയേറ്റർ അസോസിയേഷന്റെ തീരുമാനം. ഈ സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ.
 
സുധാ കൊങ്കര സംവിധാനം ചെയ്യുന്ന 'സൂരറൈ പോട്ര്' ആണ് സൂര്യയുടെ ഇനി റിലീസ് ആകാനുള്ള ചിത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാളയാർ പരമശിവം ആകേണ്ടിയിരുന്നത് മമ്മൂട്ടി!