Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ 2 സൂപ്പര്‍ഹിറ്റ് ചിത്രങ്ങളെ മറികടന്ന് ഗുരുവായൂര്‍ അമ്പലനടയില്‍, നേട്ടം 18 ദിവസം കൊണ്ട്

കെ ആര്‍ അനൂപ്
ചൊവ്വ, 4 ജൂണ്‍ 2024 (18:52 IST)
വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ഗുരുവായൂര്‍ അമ്പലനടയില്‍. പൃഥ്വിരാജിനൊപ്പം ബേസില്‍ ജോസഫും ഒന്നിച്ച ചിത്രം ആദ്യദിനം മുതല്‍ തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. തുടക്കം മുതല്‍ ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പ് കാഴ്ചവച്ച ചിത്രം 18 ദിവസം തിയേറ്ററുകളില്‍ പൂര്‍ത്തിയാക്കി. ഇതുവരെ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
 
ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന സിനിമ ആകെ നേടിയ കളക്ഷന്‍ എത്രയാണെന്ന് നോക്കാം.സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 83.7കോടിയാണ് സിനിമ നേടിയത്. കേരളത്തിലെ കളക്ഷന്‍ 43.10 കോടിയാണ്.
 
ഓവര്‍സീസില്‍ നിന്നും 33.6 കോടിയും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്നും 7 കോടിയും സിനിമ നേടി.
 
  2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍.ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ രണ്ടാമതുണ്ടെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുമുണ്ട്.
 
വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനും ബേസില്‍ ജോസഫുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ്, ബൈജു, യോഗി ബാബു, ഇര്‍ഷാദ്, പി വി കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
പൃഥ്വിരാജിന്റെ കരിയര്‍ ബെസ്റ്റ് ഓപ്പണിങ് കളക്ഷന്‍ 16 കോടിയിലധികം നേടിയ ആടുജീവിതം ആണ്. 8 കോടിയിലധികം നേടി ഗുരുവായൂരമ്പല നടയില്‍ രണ്ടാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു.
ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments