Select Your Language

Notifications

webdunia
webdunia
webdunia
webdunia

Release Teaser: തീപ്പൊരി ടീസര്‍ ! പൃഥ്വിരാജിന്റെ 'ഗുരുവായൂരമ്പലനടയില്‍'നാളെ എത്തും

Guruvayoorambala Nadayil  Release Teaser  Prithviraj Sukumaran Basil Joseph Nikhila Vimal Anaswara Rajan

കെ ആര്‍ അനൂപ്

, ബുധന്‍, 15 മെയ് 2024 (12:09 IST)
വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പലനടയില്‍' റിലീസിന് ഒരുങ്ങുകയാണ്.പൃഥ്വിരാജ് സുകുമാരനും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ നാളെ പ്രദര്‍ശനത്തിനെത്തും.
 
കഴിഞ്ഞ മെയ് 12 ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്.ആദ്യ രണ്ട് ഷെഡ്യൂളുകളില്‍ ബേസില്‍ ജോസഫിനൊപ്പമുളള ഭാഗങ്ങള്‍ ഷൂട്ട് ചെയ്തു. അന്ന് പൃഥ്വിരാജ് ജോയിന്‍ ചെയ്യേണ്ടതായിരുന്നു, ചിത്രീകരണത്തിനിടെ പരിക്കേറ്റ് രണ്ടുമാസത്തോളം വിശ്രമത്തില്‍ ആയിരുന്നു നടന്‍. അതിനാല്‍ ചിത്രീകരണം നീണ്ടു പോകുകയായിരുന്നു. ഇപ്പോഴിതാ പുതിയ ടീസര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഘടകങ്ങള്‍ സിനിമയില്‍ ഉണ്ടെന്നാണ് ബേസില്‍ പറയുന്നത്.ഗുരുവായൂരിലെ ഒരു വിവാഹത്തിനിടെ സംഭവിക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ള രസകരമായ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
 
 അങ്കിത് മേനോന്‍ സംഗീത സംവിധാനവും നീരജ് രേവി ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും E4 എന്റര്‍ടൈന്‍മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2024ല്‍ റിലീസ് ചെയ്യും.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോലി ഉപേക്ഷിച്ച് 'സിനിമ നടനായ'മലയാളി താരങ്ങള്‍, സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ മുതല്‍ അഭിഭാഷകന്‍ വരെ