Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വാരിയം കുന്നനെ ഒന്നോര്‍ത്താല്‍ മതി';'ഗുരൂവായൂരമ്പലനടയില്‍' ചിത്രത്തിനെതിരെ ഭീഷണി

'വാരിയം കുന്നനെ ഒന്നോര്‍ത്താല്‍ മതി';'ഗുരൂവായൂരമ്പലനടയില്‍' ചിത്രത്തിനെതിരെ ഭീഷണി

കെ ആര്‍ അനൂപ്

, തിങ്കള്‍, 2 ജനുവരി 2023 (14:14 IST)
പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിക്കുന്ന 'ഗുരൂവായൂരമ്പലനടയില്‍' ടൈറ്റില്‍ പോസ്റ്റര്‍ ഇക്കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെതിരെ ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്.
ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന്‍ അനൗണ്‍സ് ചെയ്ത സ്വന്തം 'വാരിയംകുന്ന'നെ ഒന്നോര്‍ത്താല്‍ മതിയെന്ന് പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.
'മലയാള സിനിമാക്കാര്‍ക്ക് ദിശ ബോധം ഉണ്ടാക്കാന്‍ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി.എന്നാല്‍ ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന്‍ അനൗണ്‍സ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോര്‍ത്താല്‍ മതി . ജയ് ശ്രീകൃഷ്ണ'-പ്രതീഷ് വിശ്വനാഥ് കുറിച്ചു.
 
'ജയ ജയ ജയ ഹേ' എന്ന സിനിമയ്ക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ കൂടിയാണ് ഗുരൂവായൂരമ്പലനടയില്‍.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

6 വര്‍ഷങ്ങള്‍ക്കു ശേഷം എന്‍ടിആര്‍ ജൂനിയറും കൊരട്ടാല ശിവയും ഒന്നിക്കുന്നു, 'എന്‍ടിആര്‍30' റിലീസ് ഡേറ്റ്