Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധനുഷും ഹൻസികയും വീണ്ടും ഒന്നിക്കുന്നു !

ധനുഷും ഹൻസികയും വീണ്ടും ഒന്നിക്കുന്നു !

കെ ആർ അനൂപ്

, വ്യാഴം, 6 ഓഗസ്റ്റ് 2020 (21:49 IST)
സംവിധായകൻ മിത്രൻ ജവഹറിൻറെ അടുത്ത ചിത്രം ധനുഷിനൊപ്പമാണ്. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ധനുഷിന്റെ നായികയാകാൻ വീണ്ടും ഹൻസിക മോട്വാനി എത്തുന്നുവെന്ന് റിപ്പോർട്ട്. 
 
അതേസമയം 'ജഗമേ തന്തിരം', 'കർണൻ', എന്നീ ധനുഷ് ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. ‘അത്രംഗി രേ' എന്ന പേരിൽ ഒരു ഹിന്ദി ചിത്രത്തിലും ധനുഷ് അഭിനയിക്കുന്നുണ്ട്.
 
ഹൻസികയ്ക്ക് ആകട്ടെ ‘മഹാ’, 'പാർട്ണർ' എന്നീ ചിത്രങ്ങളാണ് ഉള്ളത്. ധനുഷും ഹൻസികയും മുമ്പ് അഭിനയിച്ചത് ‘മാപ്പിളൈ’ എന്ന ചിത്രത്തിലാണ്. ഇത് നടിയുടെ ആദ്യ തമിഴ് ചിത്രമായിരുന്നു. സംവിധായകൻ മിത്രനുമായി ധനുഷ്  ‘യാരടി നീ മോഹിനി’, ‘കുട്ടി’, ‘ഉത്തമപുത്തിരൻ’ എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു മോഹൻലാൽ ചിത്രം ചെയ്യുന്നതിനേക്കാൾ ആഹ്‌ളാദം മറ്റെന്താണുള്ളത്? - സിബി മലയിൽ