Webdunia - Bharat's app for daily news and videos

Install App

അപ്പന്‍ ഉണ്ട് കൂടെ നീ ധൈര്യമായി ഇറങ്ങിക്കോടാ,ജോലി രാജി വെച്ച് ചെന്നൈക്ക് വണ്ടി കയറ്റി, ജീവിതത്തിലെ സൂപ്പര്‍ ഹീറോയെക്കുറിച്ച് അഭിലാഷ് പിള്ള

കെ ആര്‍ അനൂപ്
ചൊവ്വ, 6 ജൂണ്‍ 2023 (09:08 IST)
സിനിമ എന്ന സ്വപ്നം ഉള്ളില്‍ തന്നത് അച്ഛനാണെന്ന് നടനും തിരക്കഥാകൃത്തുമായ അഭിലാഷ് പിള്ള.
ഇന്‍ഫോപാര്‍ക്കിലെ ജോലി രാജി വെച്ച് സ്വപ്നം നേടാന്‍ ധൈര്യമായി ഇറങ്ങിക്കോടാ അപ്പന്‍ ഉണ്ട് കൂടെ എന്ന് പറഞ്ഞ് 2013ല്‍ ചെന്നൈക്ക് വണ്ടി കയറ്റി വിട്ട അച്ഛനോടാണ് അഭിലാഷിന് എന്നും സ്‌നേഹക്കൂടുതല്‍. സ്വപ്നം നേടാന്‍ എടുത്ത 8 വര്‍ഷത്തില്‍ പലപ്പോളും പലരുടെ ഭാഗത്തു നിന്നും വന്ന കളിയാക്കലുകളും വേദനിപ്പിക്കലും പലപ്പോഴും അച്ഛന്‍ അറിഞ്ഞിട്ടുണ്ടെന്ന് അഭിലാഷ് അച്ഛനായി എഴുതിയ പിറന്നാള്‍ കുറിപ്പില്‍ പറയുന്നു.
 
അഭിലാഷിന്റെ വാക്കുകളിലേക്ക്
 
ഓര്‍മ്മവെച്ച കാലം മുതല്‍ വെള്ളിയാഴ്ച ലാലേട്ടന്‍ പടമോ മമ്മൂക്ക പടമോ റിലീസ് ഉണ്ടേല്‍ അച്ഛന്‍ അന്ന് ഞങ്ങളെ പത്തനംതിട്ട അനുരാഗ് അല്ലേല്‍ ഐശ്വര്യ തിയേറ്ററില്‍ കൊണ്ട് പോകുമായിരുന്നു, ശെരിക്കും പറഞ്ഞാല്‍ സിനിമ എന്ന സ്വപ്നം എന്റെ ഉള്ളില്‍ തന്നത് അച്ഛനാ.. ഇന്‍ഫോപാര്‍ക്കിലെ ജോലി രാജി വെച്ച് നിന്റെ സ്വപ്നം നേടാന്‍ ധൈര്യമായി ഇറങ്ങിക്കോടാ അപ്പന്‍ ഉണ്ട് കൂടെ എന്ന് പറഞ്ഞ് 2013ല്‍ ചെന്നൈക്ക് വണ്ടി കയറ്റി വിട്ടു . സ്വപ്നം നേടാന്‍ എടുത്ത 8 വര്‍ഷത്തില്‍ പലപ്പോളും പലരുടെ ഭാഗത്തു നിന്നും വന്ന കളിയാക്കലുകളും വേദനിപ്പിക്കലും പലപ്പോഴും അച്ഛന്‍ അറിഞ്ഞിട്ടുണ്ട് എങ്കിലും ഒരിക്കല്‍ പോലും എന്റെ മുന്നില്‍ വിഷമിച്ചു കണ്ടിട്ടില്ല എപ്പഴും ചിരിച്ചു കൊണ്ട് പറയും എല്ലാം ശെരിയാകും നീ ധൈര്യമായി ഇരിക്കെടാ എന്ന്. എന്റെ ആദ്യ സിനിമ റിലീസ് ആയ ദിവസം ആദ്യ ഷോ കണ്ടിട്ട് വനിതാ തിയേറ്ററില്‍ നിന്നും പുറത്ത് വന്ന് കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ച് കുറച്ചു നേരം നിന്നിട്ട് ചെവിയില്‍ പറഞ്ഞ ഒരു കാര്യമുണ്ട് ഇനി നീ ജീവിതത്തില്‍ ഒരിക്കലും കരയരുതെന്ന് ഒരു പക്ഷെ എന്റെ കരച്ചില്‍ അച്ഛന്‍ കണ്ടിട്ടുണ്ടാകാം. ഇന്നും ഒരു വിഷമം വന്നാല്‍ അമ്മയെ വിളിക്കുന്നതിന് മുന്നേ ഞാന്‍ വിളിക്കുന്ന പേര് അപ്പായെന്നാ കാരണം ആ വിളി തരുന്ന ഒരു ധൈര്യമുണ്ട്. Happy birthday my super hero 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'അച്ഛന്‍ അമ്മയുടെ തല ഭിത്തിയോടു ചേര്‍ത്ത് ഇടിച്ചത് കണ്ടു'; പരാതി നല്‍കി മകള്‍, സംസ്‌കാരിച്ച മൃതദേഹം പുറത്തെടുത്തു

ഒടുവില്‍ മമ്മൂട്ടിയും ചോദിച്ചു, 'ബിര്‍ണാണി കിട്ടിയോ?'; ശങ്കു ഡബിള്‍ ഹാപ്പി (വീഡിയോ)

44 ദിവസത്തിന് ശേഷം ഉമാ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും

തൃശൂരില്‍ 12 വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് മോതിരം കുടുങ്ങി, 2 ദിവസം ആരോടും പറയാതെ രഹസ്യമായി സൂക്ഷിച്ചു

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ആളുകളെ മടിയന്മാരാക്കുമെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments