Happy Birthday Suriya: നടിപ്പിന്‍ നായകന്‍ സൂര്യക്ക് ഇന്ന് പിറന്നാള്‍, താരത്തിന്റെ പ്രായം അറിയുമോ?

Webdunia
ഞായര്‍, 23 ജൂലൈ 2023 (10:56 IST)
Happy Birthday Suriya: തെന്നിന്ത്യയിലെ സൂപ്പര്‍താരവും നടിപ്പിന്‍ നായകനുമായ സൂര്യക്ക് ഇന്ന് പിറന്നാള്‍ മധുരം. 1975 ജൂലൈ 23 ന് ജനിച്ച സൂര്യ തന്റെ 48-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. 
 
ശരവണന്‍ ശിവകുമാര്‍ എന്നാണ് സൂര്യയുടെ യഥാര്‍ഥ പേര്. ചെന്നൈയിലാണ് താരത്തിന്റെ ജനനം. ചെന്നൈയിലെ ലയോള കോളേജില്‍ പഠനം. 22-ാം വയസ്സില്‍ നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യയുടെ സിനിമ അരങ്ങേറ്റം. മണിരത്നമാണ് ശരവണന്‍ എന്ന പേര് മാറ്റി സൂര്യ എന്ന് നിര്‍ദേശിച്ചത്. 
 
കാതലെ നിമ്മതി, പെരിയണ്ണ, പൂവെല്ലാം കെട്ടുപ്പാര്‍ തുടങ്ങിയ സിനിമകളിലൂടെ സൂര്യ അഭിനയ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. 2003 ല്‍ റിലീസ് ചെയ്ത കാക്ക കാക്കയാണ് സൂര്യക്ക് ബ്രേക്ക് നല്‍കിയത്. പിന്നീട് സൂര്യയെന്ന താരം തെന്നിന്ത്യന്‍ സിനിമയിലെ അവിഭാജ്യ ഘടകമായി. 
 
വാരണം ആയിരം, അയന്‍, ആധവന്‍, സിങ്കം, ഏഴാം അറിവ്, അഞ്ചാന്‍, 24, താനെ സേര്‍ന്ത കൂട്ടം, സൂരരൈ പോട്ര്, വിക്രം എന്നിവയാണ് സൂര്യയുടെ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങള്‍. 
 
പ്രമുഖ നടി ജ്യോതികയാണ് സൂര്യയുടെ ജീവിതപങ്കാളി. 2006 സെപ്റ്റംബര്‍ 11 നായിരുന്നു ഇവരുടെ വിവാഹം. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. പ്രമുഖ സിനിമാതാരം കാര്‍ത്തി സൂര്യയുടെ ഇളയ സഹോദരനാണ്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ഒരിക്കലും കേരളത്തിലേക്ക് വരില്ല; മൂന്നാറിലെ തന്റെ ദുരനുഭവം പങ്കുവെച്ച് മുംബൈ യുവതി

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

അടുത്ത ലേഖനം
Show comments