Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാന അവാര്‍ഡ് ലഭിച്ചതില്‍ ആഘോഷങ്ങളില്ലെന്ന് മമ്മൂട്ടി; കാരണം ഉമ്മന്‍ചാണ്ടിയുടെ മരണം

Mammootty about State Award
, ശനി, 22 ജൂലൈ 2023 (12:24 IST)
മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതില്‍ ആഘോഷങ്ങളൊന്നും ഇല്ലെന്ന് മമ്മൂട്ടി. മുന്‍ മുഖ്യമന്ത്രിയും തന്റെ സുഹൃത്തുമായ ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് കാരണമാണ് താരം ആഘോഷങ്ങള്‍ ഒഴിവാക്കിയത്. പ്രിയപ്പെട്ടവരില്‍ ഒരാള്‍ വിടവാങ്ങിയ വേളയാണെന്നും അതിനാല്‍ ആഘോഷങ്ങളൊന്നും ഇല്ലെന്നും മമ്മൂട്ടി പറഞ്ഞു. 
 
നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആറാം തവണയാണ് മമ്മൂട്ടിക്ക് ലഭിക്കുന്നത്. താരത്തിന്റെ സിനിമ കരിയറിലെ എട്ടാം സംസ്ഥാന അവാര്‍ഡ് കൂടിയാണ്. 
 
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമ്മന്‍ചാണ്ടി അന്തരിച്ചത്. മമ്മൂട്ടിയും ഉമ്മന്‍ചാണ്ടിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു അവാര്‍ഡ് ബിന്ദു പണിക്കര്‍ അര്‍ഹിച്ചിരുന്നു; സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി റോഷാക്കിലെ കഥാപാത്രം