Webdunia - Bharat's app for daily news and videos

Install App

ഫാൻസുകാരെ നിയമപരമായി നിയന്ത്രിക്കേണ്ട സമയമായി, കേരളത്തിന്റെ മഹാനടന്മാർ ഈ വിഷയത്തിൽ മുൻകൈയെടുക്കണമെന്ന് ഹരീഷ് പേരടി

അഭിറാം മനോഹർ
ബുധന്‍, 18 മാര്‍ച്ച് 2020 (09:44 IST)
കേരളത്തിലെ ഫാൻസ്‌കൂട്ടങ്ങളെ നിയമപരമായി തന്നെ നിയന്ത്രിക്കേണ്ട സമയമായിരിക്കുന്നുവെന്ന് നടൻ ഹരീഷ് പേരടി. കേരളം കൊറോണക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സമയത്തും ബിഗ് ബോസില്‍ നിന്ന് പുറത്തായി എത്തിയ രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആരാധകര്‍ വമ്പിച്ച സ്വീകരണം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പേരടിയുടെ പ്രതികരണം. മലയാളത്തിലെ മഹാനടന്മാർ തലക്കോളമില്ലാത്ത ഇത്തരം ആൾക്കൂട്ടങ്ങളെ പോറ്റിവളർത്തരുതെന്നും ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഹരീഷ് പേരടി പറഞ്ഞു.
 
ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
 
ഏല്ലാ ഫാൻസുകാരെയും നിയമപരമായി നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കഴിഞ്ഞ വർഷമാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പങ്കെടുത്ത ഒരു യോഗത്തിൽ ഒരു സൂപ്പർസ്റ്റാർ ഫാൻസ് മുഖ്യമന്ത്രിയെ സംസാരിക്കാൻ സമ്മതിക്കാത്ത രീതിയിൽ ബഹളമുണ്ടാക്കുകയും ആ പ്രമുഖ നടൻ ഇരിക്കുന്ന വേദിയിൽ വെച്ച് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പ്രസംഗം മുഴുമിപ്പിക്കാതെ അവസാനിപ്പിച്ചതും. ഇതും ഈ സമയത്ത് ചർച്ചചെയ്യപെടേണ്ടതാണ് എന്ന് ഒരു ജനാധിപത്യ വിശ്വാസിയായ ഞാൻ രാഷ്ട്രീയ ഭേദമന്യേ വിശ്വസിക്കുന്നു.
 
എത്രയോ മനുഷ്യർ അവരുടെ ജീവൻ കൊടുത്ത് ഉണ്ടാക്കിയെടുത്തതാണി ജനാധിപത്യ കേരളം. ആ കേരളത്തെ തലക്കോളമില്ലാത്ത ഫാൻസുകൾ എന്ന ആൾകൂട്ടത്തിന് അഴിഞ്ഞാടാൻ വിട്ടുകൊടുക്കരുത്. ഈ എയർപോർട്ട് സംഭവത്തോടെ ഇതിന് ഒരു അവസാനമുണ്ടാവണം. ഫാൻസ് അസോസിയേഷനുകളുള്ള ചെറുതും വലുതുമായ ഏല്ലാ നടൻമാർക്കും ഇത്ബാധകമാണ്. മലയാളത്തിന്റെ അഭിമാനം ഉയർത്തിപിടിച്ച ഏല്ലാ മഹാനടൻ മാരുടെയും അഭിനയമികവിന് മുൻപിൽ ബഹുമാനത്തോടെ തല താഴ്ത്തി കൊണ്ട് പറയുന്നു. ഇത്തരം തലതിരിഞ്ഞ ആൾകൂട്ടത്തെ പോറ്റി വളർത്തരുത്.ആകെയുള്ള പ്രതീക്ഷയും ഉദാഹരണവും മലയാളികൾ ഹൃദയത്തിലേറ്റിയ ഫഹദ് ഫാസിൽ എന്ന നടൻ മാത്രമാണ്. തനിക്ക് ഫാൻസ് അസോസിയേഷനുകൾ വേണ്ട എന്ന ഉറക്കെ പ്രഖ്യാപിച്ച ഒരേയൊരു ഫഹദ്. പുതിയ കേരളം മഹാനടൻമാരുടെ പുതിയ തീരുമാനങ്ങൾക്കായാണ് കാത്തിരിക്കുന്നത് .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala By Election results 2024: പാലക്കാട് ബിജെപിയെ മലർത്തിയടിച്ച് രാഹുൽ, പ്രിയങ്കയുടെ ലീഡ് നില 3 ലക്ഷം കടന്ന് മുന്നോട്ട്, ചേലക്കരയിൽ ആഘോഷം തുടങ്ങി എൽഡിഎഫ്

സുരേന്ദ്രന്‍ രാജിവയ്ക്കാതെ ബിജെപി രക്ഷപ്പെടില്ല; പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണെന്ന് സന്ദീപ് വാര്യര്‍

മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ മഹാക്കുതിപ്പ്; 200 സീറ്റിലധികം ലീഡുമായി ബിജെപി സഖ്യം

Palakkad By Election Results 2024:പാലക്കാട് നഗരസഭയിൽ ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കുറവ്,മൂന്നാം ഘട്ട വോട്ടെണ്ണലെത്തുമ്പോൾ ലീഡ് നേടി രാഹുൽ

Maharashtra State Assembly Election Results 2024 Live Updates: മഹാരാഷ്ട്രയില്‍ എന്‍ഡിഎ കുതിപ്പ്, 288 സീറ്റിൽ 218 ഇടത്തും മുന്നിൽ

അടുത്ത ലേഖനം
Show comments