Select Your Language

Notifications

webdunia
webdunia
webdunia
webdunia

രേഷ്മയുടെ തലയിൽ മുളകുവെള്ളം ഒഴിക്കണം, മുഖത്ത് ആസിഡും, 25000 രൂപ സമ്മാനം നൽകണമത്രേ! - രജിത് കുമാറിന്റെ ഫാൻസ് ഗുണ്ടാ സംഘമോ?; തെളിവുകൾ നിരത്തി കുറിപ്പ്

രേഷ്മയുടെ തലയിൽ മുളകുവെള്ളം ഒഴിക്കണം, മുഖത്ത് ആസിഡും, 25000 രൂപ സമ്മാനം നൽകണമത്രേ! - രജിത് കുമാറിന്റെ ഫാൻസ് ഗുണ്ടാ സംഘമോ?; തെളിവുകൾ നിരത്തി കുറിപ്പ്
, ചൊവ്വ, 17 മാര്‍ച്ച് 2020 (12:53 IST)
രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനു ബിഗ് ബോസ് ഹൌസിൽ നിന്നും പുറത്താക്കപ്പെട്ട രജിത് കുമാറിന്റെ ആരാധക്കൂട്ടം അതിരു വിടുകയാണ്. ഒരു സ്ത്രീ എന്നത് പോലും പരിഗണിക്കാതെ, കണ്ണിൽ മുളക് തേച്ച രജിതിനെ ന്യായീകരിക്കുന്ന ഈ വെട്ടുകിളികൂട്ടങ്ങൾ പുതിയ പണിത്തിരക്കിലാണ്. രേഷ്മയോട് പ്രതികാരം ചെയ്യണ്ടേ എന്ന ചർച്ചയിലാണ് ഇക്കൂട്ടർ.   
 
ചിലർക്ക് രേഷ്മയുടെ കണ്ണിൽ ആസിഡ് ഒഴിക്കണം, ചിലർക്ക് അവളുടെ തലവഴി മുളകുവെള്ളം ഒഴിച്ചാലും മതി ഒപ്പം ഇതിനു 25000 രൂപ പ്രതിഫലവും നൽകണം, ഇങ്ങനെ പോകുന്ന രജിതിന്റെ ആരാധകരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പ്രതികരണവും. ഇതിന്റെ വ്യക്തമായ തെളിവുകൾ പുറത്തുവിട്ട് കൊണ്ട് ആർ ജെ സലിമിന്റെ ഫേസ്ബുക്ക് പോസ്റ്റ്: 
 
അതേ സമയം മറ്റൊരു ചർച്ച നടക്കുകയാണ്. ബിഗ് ബോസിൽ നിന്ന് പുറത്തായി വരുന്ന രേഷ്മയെ എങ്ങനെ സ്വീകരിക്കണമെന്ന കാര്യത്തിൽ. പ്യൂരിഫയർ രജിത് ആർമി ഒഫിഷ്യൽ എന്ന ഗ്രൂപ്പിലെ സ്‌ക്രീൻ ഷോട്ടാണിത്.
 
ചിലർക്ക് രേഷ്മയെ ചീമുട്ട എറിയണം, ചിലർക്ക് മുളകുവെള്ളം ഒഴിക്കണം, ചിലർക്ക് രേഷ്‌മയുടെ വണ്ടിയിൽ അള്ളു വെയ്ക്കണം, ചിലർക്ക് ഗുണ്ടെറിയണം, ചിലർക്ക് കൊല്ലണം. ചിലർ ഇതൊക്കെ ചെയ്യുന്നതിന് പ്രതിഫലം പ്രഖ്യാപിക്കണമെന്നും പറയുന്നുണ്ട്. എന്തായാലും എന്തെങ്കിലും ചെയ്യണമെന്ന കാര്യത്തിൽ തൊണ്ണൂറ്റൊമ്പത് ശതമാനത്തിനും യോജിപ്പാണ്.
 
ഇതാണ് ഏഷ്യാനെറ്റ് ചെയ്തു വെച്ച പാതകം. വെളിവില്ലാത്ത കൂട്ടമാണ് ഇതെന്ന് എയർപോർട്ടിലെ ആഘോഷം കണ്ടു മനസ്സിലായതാണ്. കൂട്ടത്തിലെ ഏതെങ്കിലുമൊരുത്തൻ മതി രേഷ്മയുടെ ജീവിതം താറുമാറാകാൻ.
 
ഒരു പ്രേമം പൊട്ടിയാൽ പോലും മര്യാദയ്ക്ക് വിടാതെ ആസിഡൊഴിക്കാനും വെട്ടിക്കൊല്ലാനും ആളുള്ള നാട്ടിലാണ് ഈ കംബൈൻഡ് അറ്റാക് പ്ലാൻ ചെയ്യുന്നത്. അതും സ്ത്രീകൾ ഉൾപ്പടെയുള്ളവർ.അയാളുടെ "കളിമികവ്" കണ്ടാണ് ഫാൻസ്‌ ആയത് എന്ന് പറഞ്ഞവന്മാരുടെ തനിക്കൊണമാണിത്.
 
സത്യത്തിൽ രജിത്തിന്റെ കളിമികവിനെപ്പറ്റി പറയുന്നവർ ഏഷ്യാനെറ്റിന്റെ കളി കാണാത്തവരാണ്. രജിത്തിനെ സ്റ്റാറാക്കിയത് തന്നെ അവരാണ്. ഒരു ദിവസത്തെ ഇരുപത്തിനാലുമണിക്കൂർ ഫൂട്ടേജിൽ നിന്ന് ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് അവർ ബ്രോഡ്‌കാസ്റ്റ് ചെയ്യുന്നത്. അതിൽ നിന്ന് അവർ രജിത്തിന്റെ തരികിടകളിലേക്ക് ഫോക്കസ് ചെയ്തതുകൊണ്ടാണ് അയാൾ സ്റ്റാറാകുന്നത്.
 
കണ്ണിൽ മുളകുപൊടി തേയ്ക്കുക എന്നത് ക്രൈമാണ്. അത് ഗെയിമിന്റെ പരിധിയിൽ വരുന്ന കാര്യമേയല്ല. ഒറ്റയടിക്ക് അയാളെ അപ്പോഴേ പുറത്താക്കുന്നതിനു പകരം അവർ മാക്‌സിമം അയാളെ അകത്തു കയറ്റാനാണ് ശ്രമിച്ചത്. അതിനാണ് രേഷ്‌മയെ ബലിയാടാക്കി അവരുടെ അഭിപ്രായത്തിൽ തീരുമാനിക്കാം എന്നാക്കിയത്. അപ്പോപ്പിന്നെ അകത്തേയ്ക്കു വന്നാലും ഏഷ്യാനെറ്റിന് ലാഭം, പുറത്തേയ്ക്ക് പോയാലും കുറ്റം രേഷ്മയുടെ തലയിലും. എത്ര നൈസായിട്ട് സ്‌കൂട്ടായി എന്ന് നോക്കണം. അതുകൊണ്ടുതന്നെ രേഷ്മയുടെ സുരക്ഷ ഏഷ്യാനെറ്റിന്റെ കൂടി ചുമതലയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാം വിവാഹത്തിനു രണ്ടാം ഭാര്യയുടെ കാറിൽ; യുവാവിനെ കൈയ്യോടെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ച് ഭാര്യമാർ