Webdunia - Bharat's app for daily news and videos

Install App

ഹരികൃഷ്ണന്‍സില്‍ ആരാണ് മികച്ചത്? ഒടുവില്‍ ഫാസിലിന്റെ മറുപടി ഇങ്ങനെ

Webdunia
വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (10:25 IST)
ഹരികൃഷ്ണന്‍സില്‍ ആരാണ് മികച്ച പ്രകടനം നടത്തിയത്? മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ ഇന്നും ഈ ചര്‍ച്ച സജീവമാണ്. എന്നാല്‍, ഹരികൃഷ്ണന്‍സിന്റെ സംവിധായകന്‍ ഫാസിലിന് ഇക്കാര്യത്തില്‍ കൃത്യമായ മറുപടിയുണ്ട്. 
 
ഹരികൃഷ്ണന്‍സില്‍ തന്റെ മനസ് മമ്മൂട്ടിക്കൊപ്പമാണെന്നാണ് ഫാസില്‍ പറയുന്നത്. മോഹന്‍ലാലിന് എളുപ്പത്തില്‍ വഴങ്ങുന്ന ഹ്യൂമര്‍ രംഗങ്ങളാണ് ഹരികൃഷ്ണന്‍സില്‍ ഉള്ളത്. മോഹന്‍ലാല്‍ കാണിക്കുന്ന ഹ്യൂമര്‍ കോപ്രായങ്ങള്‍ക്ക് മുന്നില്‍ മമ്മൂട്ടി കട്ടയ്ക്ക് പിടിച്ചുനിന്നു എന്നാണ് ഫാസില്‍ പറയുന്നത്. അക്കാലത്ത് മമ്മൂട്ടി അത്രയധികം ഹ്യൂമര്‍ വേഷങ്ങള്‍ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ മോഹന്‍ലാലിന് വേണ്ടി എഴുതിയ കഥയില്‍ ഇത്തരം രംഗങ്ങള്‍ മമ്മൂട്ടി എങ്ങനെ ചെയ്യുമെന്ന് ഫാസിലിന് ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍, ഹരി എന്ന കഥാപാത്രത്തെ മമ്മൂട്ടി ഗംഭീരമാക്കിയെന്നാണ് ഫാസിലിന്റെ അഭിപ്രായം. 
 
മോഹന്‍ലാലിനെ മാത്രം ഉദ്ദേശിച്ചാണ് ഹരികൃഷ്ണന്‍സിന്റെ കഥ ഫാസില്‍ ആദ്യം തയ്യാറാക്കിയത്. മോഹന്‍ലാലിന് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഹ്യൂമര്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഫാസില്‍ തിരക്കഥയൊരുക്കിയത്. പിന്നീടാണ് മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയെയും സിനിമയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഫാസില്‍ ആലോചിക്കുന്നത്. 
 
മമ്മൂട്ടിക്ക് കൊടുക്കാന്‍ പറ്റിയ കഥാപാത്രം ഈ സ്റ്റോറിയില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട്, നായകനെ രണ്ടായി മുറിച്ച് രണ്ട് കഥാപാത്രങ്ങളാക്കുകയായിരുന്നു. പ്രണവത്തിന്റെ കഥയില്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും കൂടി അഭിനയിച്ചാല്‍ നന്നായിരുന്നു എന്ന് മമ്മൂട്ടിയോട് ഫാസില്‍ പറഞ്ഞു. 'എന്തിന്? ഞങ്ങളെ അങ്ങനെ ഉരച്ചുനോക്കേണ്ട കാര്യമൊന്നുമില്ല' എന്ന് മമ്മൂട്ടി അന്ന് പറഞ്ഞില്ല, അതുകൊണ്ടാണ് ഹരികൃഷ്ണന്‍സ് യാഥാര്‍ത്ഥ്യമായത് എന്ന് ഫാസില്‍ ഈയിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 
 
മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ച് അഭിനയിച്ച സിനിമയാണ് ഹരികൃഷ്ണന്‍സ്. ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സ് 1998 ലാണ് റിലീസ് ചെയ്തത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് പുറമേ ജൂഹി ചൗള, കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ പ്രമുഖ താരങ്ങളും ഹരികൃഷ്ണന്‍സില്‍ അഭിനയിച്ചു. ഹരികൃഷ്ണന്‍സ് റിലീസ് ചെയ്തിട്ട് ഇന്നേക്ക് 23 വര്‍ഷമായി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

അടുത്ത ലേഖനം
Show comments