Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ സിനിമ വിലയിരുത്തുമ്പോള്‍ കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ, മികച്ച സീരിയലിനുള്ള പുരസ്‌കാരം നല്‍കാത്തതില്‍ പ്രതിഷേധവുമായി നടന്‍ ഹരീഷ് പേരടി

കേരളത്തിലെ സിനിമ വിലയിരുത്തുമ്പോള്‍ കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ, മികച്ച സീരിയലിനുള്ള പുരസ്‌കാരം നല്‍കാത്തതില്‍ പ്രതിഷേധവുമായി നടന്‍ ഹരീഷ് പേരടി

കെ ആര്‍ അനൂപ്

, വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (10:57 IST)
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സീരിയലിനുള്ള പുരസ്‌കാരം നല്‍കിയിരുന്നില്ല. ഇതില്‍ പ്രതിഷേധവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്.സിരിയലുകള്‍ ജഡ്ജ് ചെയ്യാനാണ് ജൂറിയെ വിളിച്ചതെന്നും അല്ലാതെ നിലവാരം പരിശോധിക്കാനല്ലെന്നും ഹരീഷ് പറയുന്നു.കേരളത്തിലെ സിനിമ വിലയിരുത്തുമ്പോള്‍ കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ എന്നും നടന്‍ ചോദിക്കുന്നു.
 
ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക് 
 
ഈ നില്‍ക്കുന്നവരുടെ വീട്ടിലേക്ക് വൈകുന്നേരം ചെന്നാല്‍ 7മണിമുതല്‍ 9 മണി വരെ സീരിയലുകള്‍ ഓടികൊണ്ടിരിക്കുകയായിരിക്കും.അവരുടെ അച്ഛനോ അമ്മയോ ഭാര്യയോ ആരെങ്കിലും സിരിയലുകള്‍ കണ്ടുകൊണ്ടിരിക്കുകയായിരിക്കും.ഇവരുടെ വീടുകളില്‍ തകരാത്ത എന്ത് നിലവാരമാണ് മറ്റു വീടുകളില്‍ തകരാന്‍ പോകുന്നത്.നിങ്ങളുടെ മുന്നില്‍ വന്ന സിരിയലുകള്‍ ജഡ്ജ് ചെയ്യാനാണ് നിങ്ങളെ വിളിച്ചത്.അല്ലാതെ നിലവാരം പരിശോധിക്കാനല്ല.അതിന് വേറെ കമറ്റിയെ സര്‍ക്കാര്‍ നിയോഗിക്കും.
 
പറഞ്ഞ പണിയെടുത്താല്‍ പോരെ.അല്ലെങ്കില്‍ നിങ്ങളുടെയൊക്കെ കഥകള്‍ക്കും സിനിമകള്‍ക്കും ഭയങ്കര നിലവാരമല്ലെ?നിങ്ങളുടെ സൃഷ്ടികളുടെ നിലവാരം കൊണ്ടാണല്ലോ ഇവിടെ ഇത്രയധികം ബലാല്‍സംഗങ്ങളും രാഷ്ട്രിയ കൊലപാതങ്ങളും കുറഞ്ഞ് കുറഞ്ഞ് വരുന്നത്.കേരളത്തിലെ സിനിമ വിലയിരുത്തുമ്പോള്‍ കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ ?
 
കേരളത്തിലെ കഥകള്‍ വിലയിരുത്തുമ്പോള്‍ പൗലോ കൊയ്‌ലോയുടെ നിലവാരമുണ്ടോ?എന്ന് നോക്കിയിട്ടലല്ലോ നിങ്ങള്‍ക്കൊന്നും പലപ്പോഴായി അവാര്‍ഡുകള്‍ തന്നത്.പഞ്ചായത്ത് തല കായിക മത്സരത്തിലെ 100 മീറ്റര്‍ ഓട്ടത്തിന് പി.ടി.ഉഷയുടെ ഓട്ടത്തിന്റെ നിലവാരം ആരും പരിഗണിക്കാറില്ല.അല്ലെങ്കിലും സിനിമ,സാഹിത്യം തുടങ്ങിയ കലയിലെ സവര്‍ണ്ണര്‍ക്ക് പുച്ഛമായ എല്ലാവരും പരിഹസിക്കുന്ന കലയിലെ അവര്‍ണ്ണരായ സീരിയല്‍ കലാകാരന്‍മാരെ വിലയിരുത്താന്‍ ഒരു യോഗ്യതയൂമില്ല.
 
എന്റെ വീട്ടില്‍ സീരിയലുകള്‍ കാണാറുണ്ട്.ഞാന്‍ സീരിയലുകളില്‍ അഭിനയിച്ച് കുറെ കാലം കുടുംബം പോറ്റിയിട്ടുമുണ്ട്.എന്നിട്ടും ഞങ്ങള്‍ ഞങ്ങളുടെ നിലപാടുകള്‍ ഉറക്കെ പറയാറുണ്ട്.സീരിയലുകള്‍ എഴുതാനുള്ള അവസരത്തിനു വേണ്ടി നടക്കുന്ന ഒരു പാട് ബുദ്ധിജീവികളെ ഞാന്‍ കണ്ടിട്ടുമുണ്ട്.ഇതൊക്കെ വെറും ജാഡ..അത്രയേയുള്ളൂ..

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്ലാമറസ് ലുക്കില്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ സ്റ്റെഫി, പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍