Publish Date: Thu, 20 Jan 2022 (18:39 IST)
Updated Date: Thu, 20 Jan 2022 (18:42 IST)
നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. മവേലിക്കര സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റർ ചെയ്‌തത്.
തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഹരീഷ് ഉത്തമൻ മുംബൈ പോലീസ്, മായാനദി, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ്. മമ്മൂട്ടി നായകനായെത്തുന്ന ഭീഷ്മ പര്‍വമാണ് ഹരീഷ് ഉത്തമന്റെ ഏറ്റവും പുതിയ ചിത്രം.
നോര്‍ത്ത് 24 കാതം, ലുക്ക ചുപ്പി, കസബ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ചിന്നു കുരുവിള.