Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അതിനെല്ലാം കാരണം സൂര്യയാണ്': കാർത്തി പറയുന്നു

Karthi and Surya

നിഹാരിക കെ.എസ്

, ഞായര്‍, 29 ജൂണ്‍ 2025 (09:25 IST)
കോളിവുഡിലെ സൂപ്പർ സഹോദരങ്ങളാണ് സൂര്യയും കാർത്തിയും. ഇരുവർക്കും ആരാധകർ ഏറെയുണ്ട്. അഭിനേതാക്കളെന്ന നിലയിൽ തമിഴ് സിനിമയിലെ ടോപ് ടയറിലുള്ളവരാണ് ഇരുവരും. തന്റെ തുടക്കകാലത്ത് ചേട്ടനായ സൂര്യ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ഒരു ചേട്ടൻ കൂടെയുണ്ടാകുന്നത് ഭാഗ്യമാണെന്നും കാർത്തി പറഞ്ഞു. ഓഹോ എന്തൻ ബേബി എന്ന സിനിമയുടെ പ്രീ റിലീസ് പരിപാടിയിൽ അതിഥിതിയായെത്തി സംസാരിക്കുകയായിരുന്നു കാർത്തി.
 
'ഒരു സഹോദരൻ ഉണ്ടാകുന്നത് എപ്പോഴും സ്‌പെഷ്യലാണ്. അക്കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്. ഞാൻ എന്റെ സഹോദരനിൽ നിന്നും ഒരുപാട് പഠിച്ചിട്ടുണ്ട്. ഞാൻ സിനിമയിൽ ആദ്യമായെത്തിയപ്പോൾ തന്നെ എനിക്ക് ഒരുപാട് പേരുടെ സ്നേഹം ലഭിച്ചു. അതിന് കാരണം സൂര്യയാണ്,' കാർത്തി പറഞ്ഞു.
 
അതേസമയം വിഷ്ണു വിശാലിന്റെ സഹോദരൻ രുദ്ര ഈ ഓഹോ എന്തൻ ബേബിയിലൂടെ വെള്ളിത്തിരയിലെത്തും. വിഷ്ണു വിശാൽ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ്ണകുമാർ രാമകുമാർ ആണ്. വിഷ്ണു വിശാലും റോമിയോ പിക്‌ചേഴ്‌സിന്റെ രാഹുലും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മിഥില പാൽക്കർ നായികയായി എത്തുന്ന ചിത്രത്തിൽ മലയാളി താരമായ അഞ്ജു കുര്യനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

J.S.K Controversy: പേര് മാത്രമാണോ പ്രശ്നം? 'ജാനകി'മാർ വേറെയുമുണ്ട്; അന്നൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോഴെന്തിന്?